Kerala

അഡ്വ. എ ജയശങ്കറിനെതിരെ അച്ചടക്കനടപടിയുമായി സിപിഐ; 'പരസ്യശാസന'

പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ  ദൃശ്യമാധ്യമങ്ങളിലൂടെ നിരന്തരം നടത്തിയ പരാമര്‍ശങ്ങള്‍  നടത്തിയതിനാണ് അച്ചടക്ക നടപടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഡ്വ. എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സിപിഐ. പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ  ദൃശ്യമാധ്യമങ്ങളിലൂടെ നിരന്തരം നടത്തിയ പരാമര്‍ശങ്ങള്‍  നടത്തിയതിനാണ് അച്ചടക്ക നടപടി. സിപിഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ  പൂര്‍ണ്ണ അംഗമാണ് അഡ്വ.എ.ജയശങ്കര്‍

പതിനൊന്നാമത്  ഭട്ടിന്റാ പാര്‍ട്ടി  കോണ്‍ഗ്രസില്‍ സ്വീകരിച്ച  പാര്‍ട്ടി നയത്തിന്റെ  അടിസ്ഥാനത്തില്‍ പാര്‍ട്ടി മുന്‍കൈ എടുത്ത് രൂപീകരിച്ച  ഇടതുപക്ഷ ജനാധിപത്യമുന്നണി  സംവിധാനത്തെയും  അതിന്റെ പ്രവര്‍ത്തനങ്ങളെയും  അഡ്വ. ജയശങ്കര്‍  നിരന്തരമായി  അപകീര്‍ത്തികരമായ രീതിയില്‍  ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും  പരസ്യ വിമര്‍ശനങ്ങളും ആരോപണങ്ങളും നടത്തുകയാണ. ഇതേ തുടര്‍ന്ന് പാര്‍ട്ടി അയാളില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ്  പാര്‍ട്ടി 'പരസ്യ ശാസന' എന്ന അച്ചടക്ക നടപടിക്ക് വിധേയനാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT