Kerala

അതിതീവ്ര മഴയ്ക്ക് സാധ്യത ; വ്യാഴാഴ്ച വരെ പെയ്യുക 84 ശതമാനം അധികമഴ, ജാഗ്രതാനിര്‍ദേശം

ചൊവ്വാഴ്ച  എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്നുമുതല്‍ നാലുദിവസം സംസ്ഥാനത്ത് 84 ശതമാനം അധികമഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ  പ്രവചനം. സാധാരണഗതിയില്‍ ഇക്കാലയളവില്‍ ലഭിക്കുന്ന മഴയുടെ ദീര്‍ഘകാല ശരാശരി 67.7 മില്ലിമീറ്ററാണ്. എന്നാല്‍, ഇക്കുറി ശരാശരി 124.9 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. തുടര്‍ന്നുള്ള ആഴ്ചകളില്‍ സാധാരണയോ ഇതില്‍ കുറവോ മഴ ലഭിക്കും.

ജൂണ്‍ അഞ്ചുമുതല്‍ 11 വരെ  60.7 മില്ലിമീറ്റര്‍, 12 മുതല്‍ 18 വരെ 51.5,  19 മുതല്‍ ജൂണ്‍ 25വരെ 48.4 മില്ലിമീറ്റര്‍ മഴ ലഭിക്കും. സാധാരണ ലഭിക്കുന്നതിനേക്കാള്‍ യഥാക്രമം ഒമ്പത്, 12, ഏഴ് ശതമാനം കുറവ്. ചൊവ്വാഴ്ച  എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍, കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികള്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT