Kerala

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു; വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ 

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു; വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ 

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ച വിഷയത്തിൽ വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ. വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴയാണ് അറസ്റ്റിലായത്. 

കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് ഇയാൾ തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചത്. ആലപ്പുഴ ജില്ലാ പൊലീസ് ചീഫിന്റെ സ്പെഷൽ സ്കോഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

ഐപിസി 153, 188, 269, 118ഇ വകുപ്പുകളും എപ്പിഡമിക് ഡിസീസ് ആക്ട് വകുപ്പും നാസറിനെതിരെ ചുമത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് മത്സരിച്ചയാളാണ് നാസർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന