Kerala

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ 19 കാരിയെ പാമ്പുകടിച്ചു; ഫ്രഞ്ച് യുവതി ആശുപത്രിയില്‍

പത്തൊന്‍പതുകാരിയായ ഫ്രഞ്ച് വനിതയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അതിരപ്പിളളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ വിദേശവനിതക്ക് പാമ്പു  കടിയേറ്റു. പത്തൊന്‍പതുകാരിയായ ഫ്രഞ്ച് വനിതയെയാണ് പാമ്പുകടിച്ചത്. ഇവരെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ വിഷാംശം കയറിയിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് യുവതി അതിരപ്പിള്ളിയില്‍ എത്തിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തായി വെള്ളത്തിലിറങ്ങി കുളിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കാലില്‍ പാമ്പുകടിയേറ്റ യുവതി കൂടെയുള്ളവരെ അറിയിക്കുകയായിരുന്നു. യുവതിയുടെ കാലില്‍ പാമ്പുകടിച്ച പാടുകളും കണ്ടെത്തിയതോടെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വിഷം ഇല്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏതായാലും യുവതിയെ 24 മണിക്കൂര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം