Kerala

അതീവ ജാഗ്രതയില്‍ കേരളം ; ഇന്നു മുതല്‍ കര്‍ശന പരിശോധന ; അതിര്‍ത്തികളിലും ട്രെയിനുകളിലും കടുത്ത നിരീക്ഷണം 

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 24 പോയിന്റുകളില്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വാഹനങ്ങളും പരിശോധിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ കൂടുതല്‍ പേരില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കി കേരളം. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്തും. വിമാനത്താവളങ്ങളില്‍ എസ് പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 24 പോയിന്റുകളില്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വാഹനങ്ങളും പരിശോധിക്കും. അതിര്‍ത്തികളിലും ഇന്നുമുതല്‍ പരിശോധന ശക്തമാക്കും. 

മുന്‍കരുതലിന്റെ ഭാഗമായി കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നാടുകാണി ചുരത്തില്‍ യാത്രക്കാരെ ഇന്ന് മുതല്‍ പരിശോധനക്ക് വിധേയരാക്കും. ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായാകും പരിശോധനക്കുള്ള സൗകര്യമൊരുക്കുക. ബസുകള്‍, ചരക്കു വാഹനങ്ങള്‍, മറ്റു സ്വകാര്യ യാത്രാ വാഹനങ്ങള്‍ എന്നിവയില്‍ എത്തുന്നവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് സംഘം ഉറപ്പു വരുത്തും. സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകളില്‍ ഓരോ കോച്ചിലും പ്രത്യേക സംഘം കര്‍ശന പരിശോധന നടത്തും. 

കൊവിഡ് 19 ആശങ്ക അവസാനിക്കുന്നതുവരെ സംസ്ഥാന അതിര്‍ത്തിയില്‍ പരിശോധന തുടരാനാണ് ആരോഗ്യ വകപ്പിനും പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലും പ്രത്യേക സംഘം പരിശോധന നടത്തും. വീടുകളില്‍ അടക്കം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പടെ ഉറപ്പാക്കാനുള്ള ശ്രമങ്ങളും സജീവമാക്കും. കൂടുതല്‍ സാംപിള്‍ പരിശോധനാ ഫലങ്ങളും ഇന്ന് ലഭിക്കും. രോഗ ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. ചുമ, ജലദോഷം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച് ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തും. 

കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വിശ്വാസികളോട് കെസിബിസി ആവശ്യപ്പെട്ടു.  ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ദിവ്യബലി വിശ്വാസികള്‍ പ്രയോജനപ്പെടുത്തണമെന്നും കെസിബിസി സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു. സിറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാ ദേവാലയങ്ങളിലും സര്‍ക്കുലര്‍ വായിക്കും. ദേവാലയങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രാര്‍ത്ഥന നടത്താന്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21