Kerala

'അതു നാക്കുപിഴയോ, സത്യം അറിയാതെ പറഞ്ഞുപോയതോ ?'  : പി സി വിഷ്ണുനാഥ്

നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ (ഫ്രോയിഡിയൻ സ്ലിപ്) എന്ന് കണ്ടറിയണ്ടിയിരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞതു നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ എന്ന് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷ്ണുനാഥ് ചോദ്യം ഉന്നയിച്ചത്. 

‘കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ’ എന്ന് പൊതുഭരണ വകുപ്പിലെ അഡിഷണൽ സെക്രട്ടറി ഹണി. സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ എന്ന് കണ്ടറിയണ്ടിയിരിക്കുന്നു. സ്വർണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകൾ കൂടിയാണ് ഇത്തരം സംഭവങ്ങൾ. വിഷ്ണുനാഥ് ആരോപിച്ചു. 

കുറിപ്പിന്റെ പൂർണരൂപം : 

കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ എന്ന് പൊതുഭരണ വകുപ്പിലെ അഡിഷണൽ സെക്രട്ടറി ഹണി. സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ (ഫ്രോയിഡിയൻ സ്ലിപ്) എന്ന് കണ്ടറിയണ്ടിയിരിക്കുന്നു. സമാനതകളില്ലാത്ത ക്രമക്കേടുകളും ആട്ടിമറികളുമാണ് സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകൾ കൂടിയാണ് ഇത്തരം സംഭവങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT