Kerala

'അത് എന്റെ തീരുമാനം, മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു'; സ്പ്രിം​ഗ്ളർ കരാറിന് നിയമോപദേശം ആവശ്യമില്ലെന്ന് ഐടി സെക്രട്ടറി

വിവാദമായ സ്പ്രിം​ഗ്ളർ  കരാറിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഐടി സെക്രട്ടറി എം ശിവശങ്കര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വിവാദമായ സ്പ്രിം​ഗ്ളർ  കരാറിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഐടി സെക്രട്ടറി എം ശിവശങ്കര്‍. സ്വന്തം വിചേനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തത്. അതിന് നിയമവകുപ്പിന്റെ നിയമോപദേശം വേണ്ടതില്ല എന്നാണ് തന്റെ വിലയിരുത്തല്‍ എന്ന് ശിവശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു സാധനം വാങ്ങുന്നതിന് നിയമവകുപ്പില്‍ നിന്ന് നിയമോപദേശം തേടേണ്ടതിന്റെ ഒരു സാഹചര്യവുമുളളതായി വിലയിരുത്തുന്നില്ല. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചത്. തന്റെ തീരുമാനം ശരിയല്ലെങ്കില്‍ പരിശോധിക്കട്ടെ.നിലവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നിയമപരമായി വിഷയം പരിശോധിക്കട്ടെ. അതനുസരിച്ചുളള തീരുമാനം വരട്ടെയെന്നും ശിവശങ്കര്‍ പറഞ്ഞു.

'ഞാന്‍ സര്‍ക്കാരിന്റെ ഭാഗമാണ്. പര്‍ച്ചെയ്‌സ് ഓര്‍ഡറില്‍ ഞാനാണ് ഒപ്പിട്ടത്. തീരുമാനം എല്ലാം എന്റേതായിരുന്നു. പര്‍ച്ചെയ്‌സ് ഓര്‍ഡര്‍ ഏപ്രിലിലാണ് പുറത്തുവന്നതെങ്കിലും ഏപ്രില്‍ 25 മുതല്‍ വിവര ശേഖരണം ആരംഭിച്ചിരുന്നു. അതിന് മുന്‍പ് തന്നെ പര്‍ച്ചെയ്‌സ് ഓര്‍ഡറും അപേക്ഷയും കമ്പനി നല്‍കിയിരുന്നു. ഇതനുസരിച്ചുളള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോയത്.'- പിന്നീടാണ് ഉത്തരവ് പുറത്തുവന്നത് എന്നുമാത്രമെന്നും ശിവശങ്കര്‍ പറഞ്ഞു. കരാറില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിന് എന്ന പേരില്‍ നാട്ടിലെ സുപ്രധാനമായ ആരോഗ്യവിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവാണ് സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. കരാറുമായി ബന്ധപ്പെട്ടുളള യാതൊരു നടപടിക്രമങ്ങളും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. തട്ടിക്കൂട്ട് കരാറാണ് സര്‍ക്കാര്‍ നടത്തുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'ഋതബ്രതയെ പാര്‍ട്ടി പുറത്താക്കിയില്ലേ? പിന്നെ എങ്ങനെ പ്രതിപക്ഷ നേതാവാക്കും?' സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

SCROLL FOR NEXT