Kerala

അധ്യാപിക സായി ശ്വേതയെ അപമാനിച്ചു; അഭിഭാഷകനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

സിനിമാ ഓഫര്‍ നിരസിച്ചതിന്റെ പേരില്‍ അധ്യാപിക സായി ശ്വേതയെ സോഷ്യല്‍ മീഡിയയിലുടെ അപമാനിച്ച അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  സിനിമാ ഓഫര്‍ നിരസിച്ചതിന്റെ പേരില്‍ അധ്യാപിക സായി ശ്വേതയെ സോഷ്യല്‍ മീഡിയയിലുടെ അപമാനിച്ച അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. ഇത് സംബന്ധിച്ച് കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ശ്രീജിത്തിനെതിരെ സായി ശ്വേത കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് വക്കീല്‍ കൂടിയായ വ്യക്തി തന്നെ വിളിച്ചിരുന്നുവെന്നും കൂടുതല്‍ സംസാരങ്ങള്‍ക്ക് ശേഷം താല്‍പര്യമില്ലെന്ന് അയാളെ അറിയിച്ചിരുന്നതായും സായി ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  ഒരാള്‍ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്താണ് അയാള്‍ അപമാനിക്കാന്‍ ശ്രമിച്ചത്.  ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ സായി ശ്വേതയെ അപകീര്‍ത്തിപെടുത്തിയിട്ടില്ലെന്നും തനിക്കുണ്ടായ അനുഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നുമാണ് ശ്രീജിത്ത് പെരുമനയുടെ ന്യായീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ

ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

ഐസിഫോസിൽ ഒഴിവുകൾ, അഭിമുഖം ഫെബ്രുവരി 24നും 26 നും

എല്ലാ ശനിയാഴ്ചയും ഹാജരാകണം, ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം

'ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം'; വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി എല്‍ഡിഎഫ് സൈബര്‍ ക്യാംപയിന്‍

SCROLL FOR NEXT