Kerala

അനധികൃത ഫ്ലക്സ് ബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ ഹൈക്കോടതി നിർദേശം

ത​ദ്ദേ​ശ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​തി​നാ​യി ഉ​ത്ത​ര​വ് ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും നിരത്തുകളിലും സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ന​ധി​കൃ​ത പ​ര​സ്യ - ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നീ​ക്കം ചെയ്യണമെന്ന് ഹൈക്കോടതി. ത​ദ്ദേ​ശ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​തി​നാ​യി ഉ​ത്ത​ര​വ് ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ​ര​സ്യ ബോ​ർ​ഡു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​മ്പോൾ എ​വി​ടെ സ്ഥാ​പി​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ബോ​ർ​ഡ് വ​ച്ച​തി​ന്‍റെ ല​ക്ഷ്യം നി​റ​വേ​റി​ക്ക​ഴി​ഞ്ഞാ​ൽ നീ​ക്കം ചെ​യ്യാ​ൻ വ്യ​വ​സ്ഥ  വേ​ണം. ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​വ​ർ ഇ​തു നീ​ക്കം ചെ​യ്യ​ണം. ഇ​തി​നാ​യി ബോ​ണ്ട് എ​ഴു​തി വാ​ങ്ങാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

റോ​ഡി​നും ഫു​ട്പാ​ത്തി​നു​മി​ട​യി​ൽ പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​രു​ത്. റോ​ഡ​രി​കി​ലോ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും ഉ​പ​യോ​ഗി​ക്കു​ന്ന പൊ​തു സ്ഥ​ല​ങ്ങ​ളി​ലോ ബോ​ർ​ഡു​ക​ൾ പാ​ടി​ല്ല. ഇ​തി​ന്  വി​രു​ദ്ധ​മാ​യി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും നി​യ​മാ​നു​സൃ​തം ന​ട​പ​ടി​യെ​ടു​ക്കാം. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന് ചീ​ഫ് സെ​ക്രട്ട​റി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ബോ​ർ​ഡു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കേ​ണ്ട​ത്  ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് പി​ഴ​യ​ട​ക്ക​മു​ള്ള ശി​ക്ഷ ന​ൽ​ക​ണം. പൊ​തു സ്വ​ത്ത് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ പൗ​ര​ബോ​ധം കാ​ട്ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ത​ന്നെ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ളു​ടെ ക്ഷേ​മത്തി​ലും ആ​രോ​ഗ്യ​ത്തി​ലും താ​ല്പ​ര്യ​മി​ല്ലാ​ത്ത ഏ​താ​നും ചി​ല​രാ​ണ് സ്വ​ന്തം താ​ല്പ​ര്യ​ത്തി​നു​വേ​ണ്ടി നി​യമ​വി​രു​ദ്ധ​മാ​യി പ​ര​സ്യ​ബോ​ർ​ഡു​ക​ൾ വ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കേ​ണ്ടെ​ന്നും  ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT