വി ഡി സതീശന്‍ സുധീരന്റെ വീട്ടിലെത്തുന്നതിന്റെ ടെലിവിഷന്‍ ദൃശ്യം 
Kerala

അനുനയത്തിന് സതീശന്‍; സുധീരനുമായി ചര്‍ച്ച, 'സുവര്‍ണാവസരം' നഷ്ടപ്പെടുത്തിയെന്ന് സുധീരന്‍

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ച കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി എം സുധീരനെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ച കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി എം സുധീരനെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുധീരന്റെ വീട്ടിലെത്തിയ സതീശന്‍, അദ്ദേഹവുമായി ചര്‍ച്ച നടത്തി. പുനസംഘടന അടക്കമുള്ള വിഷയങ്ങളില്‍ ഒരു ചര്‍ച്ചയും നടക്കാത്തതില്‍ സുധീരന്‍ കടുത്ത അതൃപ്തി അറിയിച്ചു എന്നാണ് സൂചന. 

പുതിയ നേതൃത്വത്തിന് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയുണ്ടായിട്ടും എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്താനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി. അതുകൊണ്ടാണ് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് ചര്‍ച്ചകള്‍ നടത്താത്തിന്റെ പേരില്‍ രാജിയിലേക്ക് നീങ്ങിയത്. ഹൈക്കമാന്‍ഡ് തന്റെ നിലപാടുകള്‍ കണക്കിലെടുക്കുന്നില്ലെന്നും സുധീരന്‍ പരാതിപ്പെട്ടെന്നാണ് വിവരം. 

നേരത്തെ, സുധീരനെ നേരിട്ടുകാണുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി സുധീരനുമായി ചര്‍ച്ച നടത്തിയത്. അസുഖം കാരണമാണ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത് എന്ന സുധാകരന്റെ പരാമര്‍ശത്തില്‍ സുധീരന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും സൂചനയുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT