Kerala

അപകടാവസ്ഥയിലായ പാലം പൊളിച്ചു പണിതു ; പഞ്ചായത്ത് മെമ്പര്‍ റിമാന്‍ഡില്‍; പൊതുമുതൽ നശിപ്പിച്ചെന്ന് കേസ്; പ്രതിഷേധം

കൈനകരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ബി കെ വിനോദാണ് റിമാന്‍ഡിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അപകടാവസ്ഥയിലായ പാലം പൊളിച്ചു പണിതതിന് പഞ്ചായത്ത് മെമ്പറെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. സിപിഎം ഭരിക്കുന്ന ആലപ്പുഴ കൈനകരി പഞ്ചായത്തിലാണ് സംഭവം. കൈനകരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ബി കെ വിനോദാണ് റിമാന്‍ഡിലായത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങിക്കിടന്ന, കുട്ടമംഗലത്തെ ചാക്കോക്കളം പാലം നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന്  വിനോദ്  പൊളിച്ചു പണിയുകയായിരുന്നു. ഈ സംഭവത്തിൽ വെള്ളിയാഴ്ചയാണ് വിനോദിനെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിനോദ് ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കേസില്‍ നാല് പ്രതികളാണുള്ളത്. വിനോദിന് പുറമേ നാട്ടുകാരനായ രതീഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനോദിന്റെ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  സിപിഎം ഭരിക്കുന്ന കൈനകരി പഞ്ചായത്തില്‍ കൈനകരി വികസന സമിതിയുടെ സ്ഥാനാര്‍ഥിയായാണ് വിനോദ് വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി