Kerala

അപ്രതീക്ഷിതമായി ഒരു 'കോംപ്ലിമെന്ററി ​ഗിഫ്റ്റ്' ; തുറന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി 

വർക്കല പോസ്റ്റാഫീസിലെ പോസ്റ്റ് വുമണായ വർക്കല കിളിത്തട്ടുമുക്ക് പാർവതി മന്ദിരത്തിൽ അനില ലാലിന് തിങ്കളാഴ്ചയാണ് ഒരു സമ്മാനപ്പെട്ടി കിട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അപ്രതീക്ഷിതമായി ലഭിച്ച കോംപ്ലിമെന്ററി ​ഗിഫ്റ്റ് ഇത്ര വലിയതാകുമെന്ന് അനില ചിന്തിച്ചിരുന്നില്ല. വർക്കല പോസ്റ്റാഫീസിലെ പോസ്റ്റ് വുമണായ വർക്കല കിളിത്തട്ടുമുക്ക് പാർവതി മന്ദിരത്തിൽ അനില ലാലിന് തിങ്കളാഴ്ചയാണ് ഒരു സമ്മാനപ്പെട്ടി കിട്ടിയത്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം എന്താണെന്നറിയാൻ തുറന്നുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അതിനുള്ളിൽ ജീവനുള്ള പാമ്പ്. 

അനിലാ ലാലിനെ അഭിസംബോധന ചെയ്ത് ഭീഷണിക്കത്തും പാമ്പിനൊപ്പം സമ്മാന പെട്ടിയിൽ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാരാണ് പോസ്റ്റാഫീസിലെ ലെറ്റർ ബോക്‌സിനു മുകളിൽ കാർഡ് ബോർഡിലുള്ള പൊതി കണ്ടത്. പെട്ടിയുടെ പുറത്ത് കോംപ്ലിമെന്ററി ഗിഫ്റ്റ് എന്ന് എഴുതിയിരുന്നു.

ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അനിലയെത്തി കടലാസ് മാറ്റിയപ്പോൾ ഉള്ളിൽ ഒരു പാത്രം കണ്ടു. അതിനുള്ളിൽ എന്തോ അനങ്ങുന്നതായി സംശയം തോന്നിയതിനെ തുടർന്ന് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് പാമ്പാണെന്നു മനസ്സിലായത്. ചുരുട്ട വിഭാഗത്തിൽപ്പെട്ട പാമ്പാണ് പാത്രത്തിലുണ്ടായിരുന്നത്. 

പൊലീസെത്തി സമ്മാനം സ്റ്റേഷനിലേക്കു കൊണ്ടുപോയി. പാമ്പിനെ സമ്മാനിച്ചത് തന്നെ അപായപ്പെടുത്താൻ ഉദ്ദേശിച്ചാണെന്ന് കാണിച്ച് അനിലാ ലാൽ പോലീസിനു പരാതി നൽകി. സി.സി.ടി.വി.യുടെ സഹായത്തോടെ സമ്മാനം പോസ്റ്റോഫീസിൽ കൊണ്ടുവച്ചയാളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസുകാർ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

SCROLL FOR NEXT