Kerala

അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വഞ്ചകന്‍; ബാധ്യതയെന്ന് വിഎം സുധീരന്‍

അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് ബാധ്യത- തനിക്കെതിരെ വ്യക്തിപരമായി നടത്തിയ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ല. അതിന് പിന്നില്‍ വേറെ ലക്ഷ്യങ്ങളുമുണ്ടെന്ന് വിഎം സുധീരന്‍ 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വഞ്ചകനെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് ബാധ്യതയാണ്. ഇയാള്‍ക്കെതിരെ പാര്‍ട്ടി ഉചിതമായ നടപടികള്‍  സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. 

തനിക്കെതിരെ വ്യക്തിപരമായി നടത്തിയ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ല. അതിന് വേറെ പല ലക്ഷ്യങ്ങളുമുണ്ടെന്ന് വിഎം സുധീരന്‍ പറഞ്ഞു.

സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരുന്നു. വിഎം സുധീരന്റെ ആദര്‍ശം വെറും കാപട്യമാണ്.പത്ത് വര്‍ഷമായി വ്യക്തിവിരോധം തീര്‍ക്കുകയാണ്. നാലുവരി പാത വികസനവുമായി ബന്ധപ്പെട്ടാണ് വിഎം സുധീരനുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. വിഎം സുധീരന് ഒരു ആദര്‍ശവുമില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കിയ ആളാണ് വിഎം സുധീരന്‍. രാവിലെ ഒരു ബക്കറ്റ് വെള്ളത്തില്‍ തലമുക്കി കറുപ്പിച്ച് ജൈവവളത്തെ കുറിച്ച് സംസാരിക്കുന്ന ആളാണ് സുധീരന്‍. ആ കാപട്യം ഈ നാട്ടിലെ ആളുകള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് കരുതരുത്. കേരളത്തിലെ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചിട്ട് വിഎം സുധീരനൊക്കെ കോണ്‍ഗ്രസില്‍ തുടരുന്നതിനാല്‍ താനും കോണ്‍ഗ്രസില്‍ തുടരുമെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT