Kerala

അഭിമന്യു കുടുംബ സഹായ ഫണ്ട്: രണ്ടുദിവസം കൊണ്ട് എറണാകുളം ജില്ലാ കമ്മറ്റി സമാഹരിച്ചത് രണ്ടുകോടി പത്ത് ലക്ഷം രൂപ

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഫണ്ടു ശേഖരണത്തില്‍ ലഭിച്ചത് രണ്ട് കോടി പതിനൊന്ന് ലക്ഷം രൂപ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മഹാരാജാസ് കൊളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഫണ്ടു ശേഖരണത്തില്‍ ലഭിച്ചത് രണ്ട് കോടി പതിനൊന്ന് ലക്ഷം (2,11,19,929) രൂപ. ഇതിനു പുറമെ 16 മോതിരവും ഏഴു കമ്മലും 12 സ്വര്‍ണനാണയവും 4 വളയും ഒരു സ്വര്‍ണലോക്കറ്റും ലഭിച്ചതായി എറണാകുളം ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു


ജില്ലയിലെ 20 ഏരിയാ കമ്മിറ്റികളുടെ കീഴില്‍ പാര്‍ടിയുടെയും വര്‍ഗബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ രണ്ടു ദിവസം നടന്ന ഹുണ്ടികാപ്പിരിവിലൂടെ ലഭിച്ച പണമാണിത്. വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും സഹായം എത്തിച്ചു. ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയ അഭിമന്യു കുടുംബ സഹായഫണ്ടില്‍ ബുധനാഴ്ച വരെ എത്തിയ 39,48,070 രൂപയും ഇതില്‍ ഉള്‍പ്പെടും. അക്കൗണ്ടിലേക്ക് ഇപ്പോഴും സഹായം എത്തുകയാണ്. ഏരിയാ കമ്മിറ്റികള്‍വഴി 1,63,51,299 രൂപയും ജില്ലാ കമ്മിറ്റിക്ക് നേരിട്ട് 8,20,560 രൂപയുമാണ് ലഭിച്ചത്. തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിയാണ് ഏറ്റവും കൂടുതല്‍ ഫണ്ട് സ്വരൂപിച്ചത്. 14,64,221, രൂപയാണ് സംഭാവനയായി ലഭിച്ചത്. തുക സ്വരൂപിച്ചതില്‍ പിന്നില്‍ ആലുവ ഏരിയാ കമ്മറ്റിയാണ്

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സി.പി.എം എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികളാണ് ഫണ്ട് ശേഖരിച്ചത്. അഭിമന്യൂവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് പുറമെ അര്‍ജുനന്റെയും വിനീതിന്റെയും ചികിത്സയ്ക്കും കൂടിയാണ് ഫണ്ടിന് ആഹ്വാനം ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'