Kerala

'അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ പൊട്ടിക്കരയണമെങ്കിൽ അതിലെന്തോ കാര്യമുണ്ട്' ; നിഷയ്ക്ക് പിന്തുണയുമായി ശാരദക്കുട്ടി

അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകർന്നു പൊട്ടിക്കരയണമെങ്കിൽ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവർക്കൊപ്പം നിൽക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സീരിയല്‍ രംഗത്തു നിന്നും മോശം അനുഭവം നേരിട്ടത് തുറന്നുപറഞ്ഞ നടി നിഷ സാരംഗിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. 
അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകർന്നു പൊട്ടിക്കരയണമെങ്കിൽ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവർക്കൊപ്പം നിൽക്കുന്നു. കേട്ടിടത്തോളം നിഷാ സാരംഗിനെ വിശ്വസിക്കാനാണ് തോന്നുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിൽ ശാരദക്കുട്ടി കുറിച്ചു. 

നിഷാ സാരംഗ് കരയുകയാണ്. മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് അവർ പറഞ്ഞത്. തൊഴിൽ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് പറഞ്ഞതെന്നും ശാരദക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉപ്പും മുളകും സീരിയല്‍ സംവിധായകനില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങളും, മാനസിക പീഡനങ്ങളും നിഷ തുറന്നുപറഞ്ഞത്. മോശമായ വാക്കുകള്‍ ഉപയോഗിക്കും. മൊബൈലിലേക്ക് മെസേജുകള്‍ അയക്കും. 
ഞാന്‍ ലിവിംഗ് ടുഗദറാണെന്ന് പറഞ്ഞ് അപമാനിച്ചു. എം.ഡി താക്കീത് ചെയ്തിട്ടും പ്രയോജനം ഉണ്ടായില്ല. ആ സംവിധായകന്‍ ഉള്ളിടത്തോളം കാലം ആ സീരിയലിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിഷ സാരം​ഗ് വ്യക്തമാക്കിയിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എല്ലാ ദിവസവും 8 മണിക്ക് നീലു വന്നു ചിരിപ്പിക്കാറുണ്ട്.. ഉപ്പും മുളകും സീരിയലിൽ ഇനി നീലു ഇല്ല. അവരെ ഒഴിവാക്കിയിരിക്കുന്നു. നീലു ഇല്ലെങ്കിൽ പിന്നെ അതിന്റെ ശീർഷകം തന്നെ മാറ്റേണ്ടി വരും.

നിഷാ സാരംഗ് കരയുകയാണ്. മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് അവർ പറഞ്ഞത്. തൊഴിൽ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് പറഞ്ഞത്.

കേട്ടിടത്തോളം നിഷാ സാരംഗിനെ വിശ്വസിക്കാനാണ് തോന്നുന്നത്. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകർന്നു പൊട്ടിക്കരയണമെങ്കിൽ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവർക്കൊപ്പം നിൽക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 വര്‍ഷത്തെ വേദന മാറി'; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

'നല്ല കാര്യങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമം'; പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

ലക്ഷ്യം പതിവായുള്ള വരുമാനമോ, ദീർഘകാല സമ്പത്തോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റി; വിനോദിനിക്ക് വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ ആധാരം കൈമാറി വിഡി സതീശന്‍

SCROLL FOR NEXT