Kerala

അമിത് ഭായി, നിങ്ങളുടെ നിര്‍ദ്ദേശങ്ങളും കാഴ്ച്ചപ്പാടുകളും ഉത്തേജനം പകരുന്നു : തുഷാര്‍ വെള്ളാപ്പള്ളി ; ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചും ചര്‍ച്ച നടത്തിയതായി തുഷാര്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും NDA യുടെ മുന്നോട്ടുള്ള പ്രയാണത്തേക്കുറിച്ചും അമിതാ ഷായുമായി ചര്‍ച്ച നടത്തിയെന്ന് തുഷാര്‍ പിന്നീട് അറിയിച്ചു.

അമിത് ഭായിയുടെ ഒട്ടേറെ നിര്‍ദ്ദേശങ്ങളും കാഴ്ച്ചപ്പാടുകളും മുന്നോട്ടുള്ള രാഷ്ട്രീയ ജീവിതത്തില്‍ വലിയ ഉത്തേജനമാണ് നല്‍കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചും ചര്‍ച്ച നടത്തിയതായി തുഷാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായുള്ള കാര്യങ്ങളില്‍ അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടം ഉണ്ടാകുമെന്ന ഉറപ്പും കൂടിക്കാഴ്ചയില്‍ ലഭിച്ചതായി തുഷാര്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയുമായി ബിഡിജെഎസ് ഇടഞ്ഞു നില്‍ക്കുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് അമിത് ഷാ തുഷാര്‍ നിര്‍ണായക കൂടിക്കാഴ്ച നടന്നിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT