Kerala

'അമ്മ അറിഞ്ഞില്ല, കേശു പിന്നാലെയുണ്ടെന്ന്...'; വെളളക്കെട്ടില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

യുകെജി വിദ്യാര്‍ത്ഥിയായ മൂത്ത മകനെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ വീടിനു പുറത്തേക്കിറങ്ങിയ അമ്മ അറിയാതെ പിന്നാലെ വന്ന ഒന്നര വയസുകാരന്‍ സമീപത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: യുകെജി വിദ്യാര്‍ത്ഥിയായ മൂത്ത മകനെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ വീടിനു പുറത്തേക്കിറങ്ങിയ അമ്മ അറിയാതെ പിന്നാലെ വന്ന ഒന്നര വയസുകാരന്‍ സമീപത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. കായംകുളത്തിന് പടിഞ്ഞാറ് കീരിക്കാട് ജെട്ടി ചാച്ചിപനയില്‍ ഷൈന്‍ ആര്‍ പിള്ള-  ശ്രുതി ദമ്പതികളുടെ മകന്‍ ധ്യാന്‍ (കേശു) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം.

മൂത്തകുട്ടി ധ്രുവതിനെ കൂട്ടി റോഡിലേക്കു പോയതായിരുന്നു ശ്രുതി. ഈ സമയം വീടിന് പുറത്തിറങ്ങിയ ധ്യാന്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. മകനെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട് തിരികെ വരുമ്പോഴാണ് കേശു വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് ശ്രുതി കണ്ടത്. അമ്മയും സമീപ വാസികളും ചേര്‍ന്ന് കരയ്‌ക്കെടുത്ത് ഉടനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി