Kerala

അമ്മ എന്ന നിലയില്‍ വിവരങ്ങള്‍ അറിയാനാണ് വിനോദിനി മുംബൈയില്‍ പോയത്; ബിനോയ് വിഷയത്തില്‍ കോടിയേരി

ജനുവരിയില്‍ വീട്ടില്‍ നോട്ടീസ് കിട്ടിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞതെന്ന് കോടിയേരി 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവാഹം വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി ലൈംഗികമായി പീഡിപ്പിച്ചെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ വിനോദിനി മുംബൈയില്‍ പോയത് ബിനോയിയുടെ അമ്മ എന്ന നിലയില്‍ കാര്യങ്ങള്‍ അറിയാനാണ്. അത് അഭിഭാഷനില്‍ നിന്നറിഞ്ഞ ശേഷം മടങ്ങുകയായിരുന്നു-കോടിയേരി പറഞ്ഞു.

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ബിനോയ് വിഷയം റിപ്പോര്‍ട്ട് ചെയ്‌തെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്ത തീരുമാനം അംഗീകരിക്കുകയായിരുന്നെന്നും കോടിയേരി പറഞ്ഞു. കേസ് വന്നപ്പോഴാണ് ഇതേ കുറിച്ച് അറിയുന്നത്. കേസ് പരിഹരിക്കുന്നതിനായി ഒരു ഇടനിലക്കാരനെ നിശ്ചയിച്ചിട്ടില്ല. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ ശ്രീജിത്തിനെ നേരത്തെ അറിയാം. ഈ വിഷയത്തില്‍ ശ്രീജിത്ത് പറഞ്ഞത് ശരിയാണെന്നും കോടിയേരി പറഞ്ഞു.

യുവതി കോടതിയില്‍ നല്‍കിയ രേഖകള്‍ നിയമപരമായി കോടതി പരിശോധിക്കട്ടെ. എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ ബിനോയ് നിഷേധിച്ചു. രേഖകള്‍ കളവെന്നാണ് ബിനോയ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ബിനോയിയോട് അന്നേ പറഞ്ഞതായി കോടിയേരി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം