Kerala

അമ്മ കോവിഡ് മുക്തയാകാൻ കാത്തിരുന്നില്ല, ഉദരത്തിൽവെച്ച് വിടപറഞ്ഞ് രണ്ട് കുരുന്നുകൾ

കോവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; കോവിഡ് ചികിത്സയിൽ കഴിയുന്ന ​ഗർഭിണിക്ക് ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടമായി. ഏഴു മാസം ​ഗർഭിണിയായിരുന്ന പരപ്പനങ്ങാടി വള്ളിക്കുന്ന് സ്വദേശിയായ യുവതിക്കാണ് ​​ഗർഭച്ഛിദ്രം സംഭവിച്ചത്. വിടരും മുൻപ് കൊഴിഞ്ഞുപോയ തന്റെ അരുമകളെ കാണാൻ പോലും കഴിയാതെ രോ​ഗക്കിടയ്ക്കയിലാണ് യുവതി.

കോവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി‍ കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. കുഞ്ഞിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. തുടർന്ന് യുവതി രാത്രി പ്രസവിക്കുകയായിരുന്നു. യുവതി ചികിത്സയിൽ തുടരുകയാണ്. ഭർത്താവ് നിരീക്ഷണത്തിലുമാണ്.

മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വൈമനസ്യം പ്രകടിപ്പിച്ചതോടെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കോവിഡ് സാധ്യതയുള്ള മൃതദേഹം സംസ്കരിക്കാൻ ജില്ലയിൽ സൗകര്യമില്ലാത്തത് അധികൃതരെയും കുഴക്കി.തുടർന്ന് ആശുപത്രി അധികൃതർ മുനിസിപ്പൽ അധികൃതരെ വിവരം അറിയിച്ചെങ്കിലും ശ്മശാനം ഇല്ലാത്തതിനാൽ അവരും നിസ്സഹായാവസ്ഥ അറിയിച്ചു. തുടർന്ന് ആശുപത്രി സൂപ്രണ്ട് വിഷയം കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയതോടെ കോഴിക്കോട് കോർപറേഷന്റെ വൈദ്യുതി ശ്മശാനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുഞ്ഞുങ്ങളെ സംസ്കരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ രൂപകല്‍പ്പന; ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ

ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാ​ദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്