പ്രതീകാത്മക ചിത്രം 
Kerala

അമ്മയെ കൊലപ്പെടുത്തി, കട്ടില്‍ തല്ലിയൊടിച്ച് കോഴിക്കൂടുണ്ടാക്കി ; അഴുക്കുപുരണ്ട സാരി കഴുകി വീട്ടില്‍ സൂക്ഷിച്ചു ; മൊഴികളിലെ പൊരുത്തക്കേടുകളില്‍ കുടുങ്ങി

ചന്ദ്രിക മരിച്ചു കിടന്ന സ്ഥലം കഴുകി വൃത്തിയാക്കി. ധരിച്ചിരുന്ന സാരി മാറ്റി പുതിയ വസ്ത്രം ധരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം : വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം അമ്മ കിടന്നിരുന്ന കട്ടില്‍ തല്ലിയൊടിച്ച് മക്കള്‍ കോഴിക്കൂട് നിര്‍മ്മിച്ചു. നെടുങ്കണ്ടം അണക്കരമെട്ട് ചരുവിള പുത്തന്‍വീട്ടില്‍ ചന്ദ്രികയെ (75) കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ ചന്ദ്രികയുടെ മകന്‍ അനില്‍ കുമാറിനെയും (49) മകള്‍ അജിതയെയും (40) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ചന്ദ്രിക മരിച്ചു കിടന്ന സ്ഥലം കഴുകി വൃത്തിയാക്കി. ധരിച്ചിരുന്ന സാരി മാറ്റി പുതിയ വസ്ത്രം ധരിപ്പിച്ചു. മാറ്റിയ അഴുക്കു പുരണ്ട സാരി കഴുകി വൃത്തിയാക്കി വീട്ടില്‍ സൂക്ഷിച്ചുവെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

ഫെബ്രുവരി 17ന് രാത്രി 10.30നാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ചന്ദ്രിക വഴക്കിട്ടതിനെ തുടര്‍ന്ന് അനില്‍ അമ്മയെ ഭിത്തിയില്‍ ഇടിപ്പിച്ച ശേഷം മുറ്റത്തേക്കു വലിച്ചിട്ടു. ബോധരഹിതയായ ചന്ദ്രികയെ പിന്നീട് മക്കള്‍ ഇരുവരും ചേര്‍ന്ന് കട്ടിലില്‍ എടുത്തു കിടത്തി. ഇതിനിടെ ചന്ദ്രിക മരിച്ചു. 

ബന്ധു നല്‍കിയ വിവരമാണു കേസില്‍ നിര്‍ണായക വഴിത്തിരിവായത്.  പൊലീസ് എത്തിയെങ്കിലും പ്രതികള്‍ തെളിവു നശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചന്ദ്രികയുടെ മകനെയും കൊച്ചുമകനെയും സ്ഥിരമായി നിരീക്ഷിച്ചു. അജിതയുടെ മകനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് അജിതയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. 
അജിത, മകനായ 24 വയസ്സുകാരന്‍, അനില്‍കുമാര്‍ എന്നിവരെ 3 ഇടങ്ങളിലായാണു ചോദ്യം ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT