പ്രതീകാത്മക ചിത്രം 
Kerala

അമ്മയുടെ ദേഹത്ത് തീ പടര്‍ന്നു, കുട്ടികള്‍ ഓടിവന്നു കെട്ടിപ്പിടിച്ചു; അമ്മയ്ക്കു പിന്നാലെ ആറു വയസുകാരിക്കും ദാരുണാന്ത്യം

അടുക്കളയിൽ പാചക വാതക സിലിണ്ടറിൽ തീ പടർന്നു പൊള്ളലേറ്റ് അമ്മ മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന ആറ് വയസുകാരി മകളും മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പെരുമ്പാവൂർ: അടുക്കളയിൽ പാചക വാതക സിലിണ്ടറിൽ തീ പടർന്നു പൊള്ളലേറ്റ് അമ്മ മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന ആറ് വയസുകാരി മകളും മരിച്ചു. ഒക്കൽ ആന്റോപുരം പള്ളിക്കരക്കാരൻ സെബിയുടേയും നിമ്മിയുടേയും ഇളയ മകൾ ദിയയാണ് മരിച്ചത്. നിമ്മി (34) ചികിത്സയിലിരിക്കെ കഴിഞ്ഞ എട്ടിന് മരിച്ചു. മൂത്ത മകൾ ഡെല്ല (എട്ട്) ​ഗുരുതര പരുക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

കഴിഞ്ഞ അഞ്ചിന് രാത്രി 10.30നായിരുന്നു സംഭവം. സിവിൽ പൊലീസ് ഓഫീസറായ സെബി ഡ്യൂട്ടിക്ക് പോയ സമയത്തായിരുന്നു അപകടം. അമ്മയുടെ ​ദേഹത്ത് തീ പടരുന്നത് കണ്ട് കുട്ടികൾ കെട്ടിപ്പിടിക്കുകയായിരുന്നു. മൂന്ന് പേർക്കും പരുക്കേറ്റെങ്കിലും കുട്ടികളുടെ പരുക്ക് സാരമുള്ളതല്ലെന്നായിരുന്നു നി​ഗമനം. 

എന്നാൽ പൊള്ളൽ ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണ കാരണം. താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിയ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് അഭിജിത് ദീപ്‌കെ

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അവസരം; ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇന്നലെ വരെ ഈ മീമുകളൊക്കെ കണ്ട് പൊട്ടിച്ചിരിച്ചു, പക്ഷേ ഇന്ന്...; ജെൻ സിയുടെ സ്വന്തം 'മീം സ്റ്റാർ'

1970-കളിൽ എത്രപേർ അതിർത്തി കടന്നു?; എല്ലാവരെയും നാടുകടത്തൽ പ്രായോഗികമാണോ?: ബംഗാൾ സർക്കാരിനോട് കൊൽക്കത്ത ഹൈക്കോടതി