Kerala

അയൽക്കാരനെ നാടൻ തോക്കുപയോ​ഗിച്ച് കൊലപ്പെടുത്തി; വനത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

വയനാട് പുൽപ്പള്ളിയിൽ യുവാവിനെ വെടിവെച്ചു കൊന്ന കേസില്‍ അയൽവാസിയായ പുളിക്കൽ ഷാർളി പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ യുവാവിനെ വെടിവെച്ചു കൊന്ന കേസില്‍ അയൽവാസിയായ പുളിക്കൽ ഷാർളി പിടിയില്‍. കാപ്പിസെറ്റ് കാട്ടുമാക്കിയില്‍ നിതിന്‍ പത്മനാഭനെ കഴിഞ്ഞ ദിവസം രാത്രി അയല്‍വാസി പുളിക്കല്‍ ഷാര്‍ളി നാടന്‍ തോക്കുപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റ നിതിന്റെ ബന്ധു കിഷോര്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.

കൊലപ്പെട്ട നിതിന്റെ കുടുംബവും ഷാര്‍ളിയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ അടുത്ത കാലത്തായി കടുത്ത ശത്രുതയിലായിരുന്നു. കഴിഞ്ഞ ദിവസവും വാക്കേറ്റവും കൈയാങ്കളിയും നടന്നെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഷാര്‍ളി നിതിന്റെ വീടിനു സമീപം മദ്യപിച്ച് തോക്കുമായെത്തി ഭീഷണി മുഴക്കി. വീടിനു മുന്നിലുള്ള റോഡിലേക്ക് വന്ന നിതിനെ വെടിവെച്ചു വീഴ്ത്തി. കുടംബത്തിന്റെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. ഇടതു നെഞ്ചില്‍ വെടിയേറ്റ നിതിന്‍ തത്ക്ഷണം മരിച്ചു.

തൊട്ടടുത്തുണ്ടായിരുന്ന നിതിന്റെ പിതൃ സഹോദരനായ കിഷോറിന് നേരെയും ഷാർളി വെടിവെച്ചു. വയറിന് താഴെ വെടിയേറ്റ കിഷോര്‍ ചികിത്സയിലാണ് കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നാണ് സംഭവം നടന്നത്. സംഭവം നടന്ന രാത്രി തന്നെ പ്രതി ഷാര്‍ളി വനത്തിനുള്ളില്‍ ഒളിവില്‍പ്പോയി. നേരത്തെയും ഷാര്‍ളിയുടെ പേരില്‍ വിവിധ കേസുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം

കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ‘കോഴി’യായി ചിത്രീകരിച്ച് കോലം ബസ് കയറ്റിവിട്ടു; പാലക്കാട്ട് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്