Kerala

അര്‍ധരാത്രിയിയില്‍ റയില്‍വെട്രാക്കിലൂടെ പെണ്‍കുട്ടിയുമൊത്ത് ബൈക്ക് സവാരി; ദുരന്തമൊഴിവാക്കാന്‍ ട്രയിന്‍ 20 മിനിറ്റ് നിര്‍ത്തിയിട്ടു

ആത്മഹത്യശ്രമമോ, അതോ അട്ടിമറിക്കുള്ള സാധ്യതയോ എന്നതു പൊലീസിന് തീര്‍ച്ചപ്പെടുത്താനായിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

പാറശ്ശാല: ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് അര്‍ധരാത്രി റയില്‍വെ ട്രാക്കിലൂടെ പെണ്‍കുട്ടിയുമൊത്ത് ബൈക്കില്‍ പാഞ്ഞ് യുവാവ്. പരിഭ്രാന്തി ഉയര്‍ത്തിയ സംഭവത്തില്‍ ദുരന്തമൊഴിവാക്കാന്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് 20 മിനിറ്റ് നിര്‍ത്തിയിട്ടു. ആത്മഹത്യശ്രമമോ, അതോ അട്ടിമറിക്കുള്ള സാധ്യതയോ എന്നതു പൊലീസിന് തീര്‍ച്ചപ്പെടുത്താനായിട്ടില്ല. 

പിന്നീട് യാത്ര തുടര്‍ന്ന ട്രയിനിന്റെ ലോക്കോ പൈലറ്റ് ട്രാക്കിനരികില്‍ ബൈക്കും യാത്രികരെയും കണ്ടെത്തി. വാഹനനമ്പര്‍ കൈമാറിയെങ്കിലും വ്യാജനമ്പരാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പൊലീസും റയില്‍വെ സംരക്ഷണസേനയും അന്വേഷണം തുടങ്ങി.

പാറശ്ശാലയ്ക്ക് സമീപം എയ്തുകൊണ്ടാന്‍ കാണിയിലാണ് ഞായറാഴ്ച രാത്രി 12 മണിയോടെ ദുരൂഹമായ സംഭവമുണ്ടായത്. ട്രയിന്‍ വരുന്നതിനായി ലവല്‍ ക്രോസിലെ ഗേറ്റ് അടയ്ക്കുന്നതിന് തൊട്ട് മുന്‍പ് ബൈക്ക് പാളത്തില്‍ കയറ്റി ട്രാക്കിലൂടെ ഓടിച്ചുപോയി. ഉടന്‍ തന്നെ ഗേറ്റ് കീപ്പര്‍ ബൈക്ക് പോയ ദിശയിലുള്ള കണ്ണന്‍കുഴി ലവല്‍ ക്രോസില്‍ വിവരമറിയിക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം