Kerala

അറസ്റ്റിലായ ദിവസം ദിലീപ് വിളിച്ചിരുന്നു; മുകേഷിന്റെ മൊഴി പുറത്ത്

അറസ്റ്റിലായ ദിവസം ദിലീപ് വിളിച്ചിരുന്നു; മുകേഷിന്റെ മൊഴി പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിവസം നടന്‍ ദിലീപ് തന്നെ വിളിച്ചിരുന്നെന്ന് നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി. ദിലിപീന്റെ മിസ്ഡ് കോളാണ് താന്‍ കണ്ടതെന്നും അന്വേഷണ സംഘത്തിന് മുകേഷ് മൊഴി നല്‍കി. മുകേഷിന്റെ മൊഴിയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ദിലീപിനെ താന്‍ ആവശ്യമില്ലാതെ വിളിക്കാറില്ല. അറസ്റ്റ് നടന്ന ദിവസം ദിലീപ് വിളിച്ചതായി മിസ്ഡ് കോള്‍ കണ്ടിരുന്നു. 

ഒരുലോറിയുമായി കാര്‍ തട്ടിയ ശേഷമാണ് പള്‍സര്‍ സുനിയെ ഡ്രൈവര്‍ ജോലിയില്‍നിന്ന് ഒഴിവാക്കിയത്. കൊച്ചിയില്‍ അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനി ആയിരുന്നു ഡ്രൈവര്‍. എന്നാല്‍ ഷോയ്ക്കായി സുനിക്കു വിവിഐപി പാസ് കൊടുത്തിട്ടില്ലെന്നാണ് തന്റെ അറിവ്. സുനി ഏല്‍പ്പിച്ച മറ്റൊരു ഡ്രൈവര്‍ തന്റെ ഒരു ലക്ഷ്ം രൂപ മോഷ്ടിച്ചാണ്കടന്നുകളഞ്ഞത്. തൃശൂരില്‍ സഹോദരിയുമായി പോയപ്പോഴായിരുന്നു മോഷണം.

ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ ശേഷം നടിയെ വിളിച്ചിരുന്നു. പിന്നീടും നടിയെ വിളിച്ചിട്ടുണ്ട്. തനിക്കു നീതി കിട്ടണം എന്ന് നടി പറഞ്ഞതായി അറിഞ്ഞപ്പോഴും വിളിച്ചു. നടിക്കു പരാതികളൊന്നും ഇല്ലെന്നാണ് അറിഞ്ഞത്- മുകേഷിന്റെ മൊഴിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെട്ട് സംസാരിച്ചിട്ടില്ലെന്ന് മുകേഷ് അന്വേഷണ സംഘത്തോടു പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്