Kerala

അറിയാതെ ഒരു മിസ്ഡ് കോള്‍ ; വിടാതെ പിന്തുടര്‍ന്ന് അജ്ഞാതന്‍, നിരന്തര ശല്യം, 'കോളറെ പൂട്ടി' യുവതിയും പൊലീസും

പൊലീസിന്റെ നിര്‍ദേശപ്രകാരം അജ്ഞാതനായ ' കോളറെ' യുവതി ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചു വരുത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : യുവതിക്ക് അബദ്ധം പറ്റി ഫോണില്‍ നിന്നും നമ്പര്‍ തെറ്റി ഒരു മിസ്ഡ് കോള്‍ പോയി. കോള്‍ ലഭിച്ച അജ്ഞാതന്‍ ഒരു മാസത്തോളം യുവതിയെ നിരന്തരം വിളിയോട് വിളി. യുവതിയെ ശല്യം ചെയ്ത മധ്യവയസ്‌കന്‍ ഒടുവില്‍ പൊലീസ് പിടിയിലായി.

പുന്നന്താനം കോളനി പുത്തന്‍കണ്ടം മധുസൂദനന്‍ (50) ആണ് അറസ്റ്റിലായത്. നമ്പര്‍ തെറ്റി മധുസൂദനന് ഒരു കോള്‍ പോയതിനെ തുടര്‍ന്ന് ഇയാള്‍ തുടരെ യുവതിയെ വിളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശല്യം അസഹനീയമായതോടെ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ചു.

കൂടാതെ പൊലീസിലും പരാതിപ്പെട്ടു. പൊലീസിന്റെ നിര്‍ദേശപ്രകാരം അജ്ഞാതനായ ' കോളറെ' യുവതി പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചു വരുത്തി. ഭര്‍ത്താവിന് ഒപ്പം യുവതിയെ കണ്ട മധുസൂദനന്‍ പിന്‍മാറാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന്റെ പിടിവീണു.  തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്