Kerala

അറ്റുതൂങ്ങിയ കാലുമായി വന്നയാള്‍ക്ക് ചികിത്സ നിഷേധിച്ചു

ഒടുവില്‍ ചികിത്സ തേടി ഇദ്ദേഹത്തിന് കോയമ്പത്തൂരിലേക്കു പോകേണ്ടി വന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവം കഴിഞ്ഞ് അധികം വൈകും മുന്‍പേ തന്നെ സമാനസംഭവം മലപ്പുറത്ത്. കുറ്റിപ്പുറത്തു വച്ച് വെട്ടേറ്റ തമിഴ്‌നാട്ടുകാരനാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. ഒടുവില്‍ ചികിത്സ തേടി ഇദ്ദേഹത്തിന് കോയമ്പത്തൂരിലേക്കു പോകേണ്ടി വന്നു.

കുറ്റിപ്പുറത്ത് തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്റെ കാല്‍പാദം മറ്റൊരു തമിഴ്‌നാട്ടുകാരന്‍ വെട്ടുകയായിരുന്നു. അറ്റുതൂങ്ങിയ കാല്‍പാദവുമായി രാജേന്ദ്രനെ ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും  പ്രവേശിപ്പിച്ചില്ല. പിന്നീടു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. പണമില്ലാത്തതിനാല്‍ അവിടെയും ചികിത്സ നിഷേധിച്ചു.

ശനിയാഴ്ച അര്‍ധരാത്രിയില്‍ത്തന്നെ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡ് അപകടത്തില്‍ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്‍ മരിക്കാനിടയായതു കൃത്യസമയത്തു ചികില്‍സ നല്‍കുന്നതില്‍ അധികൃതര്‍ക്കു വീഴ്ച പറ്റിയതിനെത്തുടര്‍ന്നാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടന്നുള്ള വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് സമാനസംഭവം കേരളത്തില്‍ അരങ്ങേറുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ 30 ഒഴിവുകൾ; തിരുവനന്തപുരത്ത് നിയമനം

സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ?, ഒറ്റയടിക്ക് 800 രൂപ കൂടി 1,12,000ലേക്ക്; നാലുദിവസത്തിനിടെ 6000 രൂപയുടെ വര്‍ധന

'ഏട്ടനുണ്ട് കൂടെ...'; കാമറക്കണ്ണുകള്‍ വട്ടമിട്ടെത്തി, ചേട്ടനെ തേടി വിസ്മയ; ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞ പ്രണവ്

പശ്ചിമേഷ്യയിലെ ജനവാസ മേഖലയ്ക്ക് മുകളില്‍ 'ഗോളം', അതിവേഗം പറന്നുപോയി; അമ്പരപ്പ്- വിഡിയോ