Kerala

'അവനെ കൊല്ലാൻ അവർക്ക്​ എങ്ങനെ കഴിഞ്ഞു ?' ; കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിൻെറ പിതാവ്

അവനെ കൊല്ലാൻ അവർക്ക്​ എങ്ങനെ കഴിഞ്ഞു, അവൻ പാവമായിരുന്നു, പാവങ്ങൾക്കൊപ്പമായിരുന്നു അവൻ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മകനെ കൊന്നവരെ 10 ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിൻെറ പിതാവ്. അഭിമന്യു പഠിച്ചിരുന്ന  മഹാരാജാസ് കോളജില്‍നിന്നെത്തിയ  അധ്യാപകരോടാണ്, പിതാവ് മനോഹരൻ ഇങ്ങനെ പറഞ്ഞത്. 

‘അവനെ കൊല്ലാൻ അവർക്ക്​ എങ്ങനെ കഴിഞ്ഞു, അവൻ പാവമായിരുന്നു, പാവങ്ങൾക്കൊപ്പമായിരുന്നു അവൻ, അവനെ കൊന്നവരോട്​ ക്ഷമിക്കില്ലെന്നും കരഞ്ഞുകൊണ്ട് മനോഹരൻ പറഞ്ഞു. ഇന്നലെയാണ് മഹാരാജാസിലെ അധ്യാപക സംഘം അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടിലെത്തിയത്. 

ആരോ വരച്ച അഭിമന്യുവി​ന്റെ ചിത്രം നല്‍കിയപ്പോഴും മനോഹരന്​ കരച്ചിൽ അടക്കാനായില്ല. മകന്റെ കൊലയാളികളെ എത്രയും വേ​ഗം പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോളേജ്  പ്രിൻസിപ്പൽ കെ.എൻ. കൃഷ്​ണകുമാർ, എം.എസ്.​ മുരളി, അധ്യാപകരായ സുനീഷ്, ജനിദ്, ജൂലി ചന്ദ്ര, നീന ജോർജ്, ജോർജ് എന്നിവരാണ് വട്ടവടയിലെ എത്തിയത്​. മഹാരാജാസിലെ അധ്യാപകരും മറ്റ് ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്കും അവർ മനോഹരന് കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

SCROLL FOR NEXT