പ്രതീകാത്മക ചിത്രം 
Kerala

അവസാനവര്‍ഷ പരീക്ഷ എഴുതാന്‍ കഴിയുമോയെന്ന് ഭയം; മലയാളി ഐഐടി വിദ്യാര്‍ത്ഥി ജീവനൊടുക്കി 

മലയാളി ഐ.ഐ.ടി വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മലയാളി ഐ.ഐ.ടി വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മദ്രാസ് ഐ.ഐ.ടിയിലെ അവസാന വര്‍ഷ ഓഷ്യന്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും മലപ്പുറം സ്വദേശിയുമായ ഷാഹുല്‍ കോര്‍നാഥ് (23)ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയുടെ സിലിങില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഷാഹുലിന്റെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ക്ലാസില്‍ അറ്റന്‍ഡന്‍സ് കുറഞ്ഞതിനെ തുടര്‍ന്ന് അവസാനവര്‍ഷ പരീക്ഷ എഴുതാന്‍ കഴിയുമോയെന്ന ഭയം ഷാഹുലിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നെന്ന് സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു. ഹാജര്‍ നിലയിലുളള കുറവിനെ കുറിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളെ ധരിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്