Kerala

അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

അശ്രദ്ധകാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: അശ്രദ്ധകാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് രോഗവ്യാപനം വര്‍ധിക്കുന്നില്ല എന്നത്  കൊണ്ട് സുരക്ഷിതരായി എന്ന തോന്നല്‍ ചിലര്‍ക്കൊക്കെയുണ്ടായിട്ടുണ്ട്. ഇത് ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നതിന് ഇട വരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈസ്റ്ററും വിഷുവൊക്കെ എത്തുകയാണ്. വ്യാപാരികളും സന്നദ്ധ സേനകളും പോലീസും ജാഗ്രതയോടെ ഇടപെടേണ്ട സമയമാണിത്. ഈ സമയത്ത് കര്‍ശനമായും  ശാരീരിക അകലം  പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ആത്മവിശ്വാസം എപ്പോഴും നല്ലതാണ്. എന്നാല്‍ സുരക്ഷിതരായി എന്ന തോന്നല്‍ ലോക്ക്ഡൗണ്‍ ലംഘിക്കാന്‍ ഇടവരുത്തരുത്. ജാഗ്രത ഉപേക്ഷിക്കാന്‍ പറ്റില്ല. ഇപ്പോഴും രോഗ വ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും അതിന്റെ  ഭാഗമായിട്ടുള്ള കരുതല്‍ കര്‍ക്കശമായി എടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ?': അവഗണനയ്ക്കെതിരെ തുറന്നടിച്ച് മന്ത്രി പിസി വിഷ്ണുനാഥ്

കിടിലന്‍ കാമറ, കാത്തിരിപ്പിന് വിരാമം; വിവോ എക്‌സ്500 സീരീസ് ഈ മാസം വിപണിയില്‍

'5,000 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ പുഷ്പക വിമാനമുണ്ടെന്ന്' രൺബീർ; 'മോദിജിയാണ് പൈലറ്റ് എന്നൊന്നും പറഞ്ഞേക്കല്ലേ' എന്ന് കമന്റുകൾ

മലപ്പുറത്ത് സവാള ലോറിയിൽ പിടികൂടിയ വൻ സ്ഫോടകവസ്തു ശേഖരം നശിപ്പിക്കാൻ എൻഐഎയ്ക്ക് കോടതിയുടെ അനുമതി

'നീ പോയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെടാ; നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും മകനായി ഞാനെന്നും കൂടെയുണ്ടാകും'; ഉള്ളുലഞ്ഞ് ഉബൈദ്