Kerala

ആ നിമിഷം ഒന്നും ആലോചിച്ചില്ല, എടുത്തു ചാടി; കിണറ്റില്‍ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ ചെറിയമ്മയുടെ ധീരകൃത്യം

കിണറ്റില്‍ വീണ പിഞ്ചുബാലനെ സാഹസികമായി രക്ഷിച്ച യുവതിക്ക് പ്രശംസ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കിണറ്റില്‍ വീണ പിഞ്ചുബാലനെ സാഹസികമായി രക്ഷിച്ച യുവതിക്ക് പ്രശംസ. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ചെറിയമ്മ കിണറ്റിലേക്കെടുത്ത് ചാടുകയായിരുന്നു. തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒഴുവത്ര കാഞ്ഞുള്ളി കൃഷ്ണരാജിന്റെ മകന്‍ അഭിമന്യു (രണ്ട്) ആണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. പന്ത് തട്ടി കളിക്കുകയായിരുന്ന അഭിമന്യുവിനൊപ്പം മറ്റൊരു രണ്ട് വയസുകാരന്‍ മാത്രമാണ് ഉണ്ടായത്. പന്ത് കിണറ്റിലേക്ക് വീണപ്പോള്‍ കിണറ്റിനോട് ചേര്‍ന്നുളള കെട്ടില്‍ കയറി നിന്ന് നോക്കിയപ്പോഴാണ് കുട്ടി വീണതെന്നാണ് നിഗമനം. കൂടെ ഉണ്ടായിരുന്ന നിരഞ്ജന്‍ എന്ന കുട്ടി ബഹളം വെച്ചതോടെയാണ് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഭിമന്യുവിനെ കിണറ്റില്‍ കണ്ടെത്തിയത്. കൈകാലിട്ടടിക്കുന്ന അഭിമന്യുവിനെ കണ്ട് പകച്ചു നില്‍ക്കാനെ വീട്ടുകാര്‍ക്കായുളളു. 

സംഭവമറിഞ്ഞ് ഓടിയെത്തിയ പിതൃസഹോദരന്റെ ഭാര്യ ശ്രീക്കുട്ടി (24) കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ചാടുന്നതിന് മുമ്പ് വീട്ടുകാരോട് കയറെടുക്കാന്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ ആഴത്തില്‍ നിന്നും കൈയിലെടുത്ത ശ്രീക്കുട്ടി ഉയര്‍ത്തിപ്പിടിച്ച് കിണറിന്റെ പടവില്‍ പിടിച്ച് നിന്നു. വീട്ടുകാരും അയല്‍ക്കാരും ഉടന്‍ തന്നെ കയറും ഏണിയും എടുത്ത് വന്ന് ശ്രീകുട്ടിയേയും അഭിമന്യുവിനേയും കരയ്ക്ക് കയറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശം, ഭക്തരായ സ്ത്രീസമൂഹം അംഗീകരിച്ചു, യുവതീപ്രവേശന വിലക്ക് തുടരണം; തന്ത്രി സുപ്രീംകോടതിയില്‍

വെറും നാല് ചേരുവകൾ മതി, മാംഗോ പുഡ്ഡിങ് തയ്യാറാക്കാം

വിഷുവിന് മുൻപ് എത്തില്ലേ ?; 'ദൃശ്യം 3' റിലീസ് മാറ്റിയെന്ന് റിപ്പോർട്ട്

കാണികളെ കയറ്റില്ല,വേദികൾ വെട്ടിക്കുറച്ചു; പശ്ചിമേഷ്യ സംഘർഷത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് പ്രതിസന്ധിയിൽ

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ട, ഐപിഎല്‍ മതി! സാം കറനു പകരക്കാരനെ എത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്

SCROLL FOR NEXT