വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; പരാതിയുമായി എംഎസ്എഫ്

മുസ്ലീം ലീഗ് വിദ്യാഭ്യസ വകുപ്പ് ഭരിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു ചോദ്യം എങ്ങനെ ഉള്‍പ്പെടുത്തിയെന്നാണ് എംഎസ്എഫുകാരുടെ ചോദ്യം.
 Veer Savarkar
Veer Savarkar
Edited By:
Updated on
1 min read

കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ചോദ്യാവലിയില്‍ സവര്‍ക്കറെ പുകഴ്ത്തി ചോദ്യം. മഞ്ച്വേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലേക്കായി തയ്യാറാക്കിയ ചോദ്യവലിയിലാണ് വിവാദം. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഫ്രീഡം ക്വിസിലാണ് ഇത്തരത്തിലുള്ള ചോദ്യം ഉള്‍പ്പെട്ടത്. ചോദ്യാവലിക്കെതിരെ എംഎസ്എഫ് പരാതി നല്‍കി.

കാസര്‍കോട് ജില്ലയിലെ മൂന്ന് ഉപജില്ലകളിലെ എല്‍പി വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കി ഫ്രീഡം ക്വിസിലാണ് സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉള്‍പ്പെടുത്തിയത്. ബ്രിട്ടിഷുകാരുടെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര് എന്നായിരുന്നു ചോദ്യം.

വിഡി സവര്‍ക്കര്‍ ഉത്തരമായി വരുന്ന ചോദ്യം ഉള്‍പ്പെടുത്തിയതിനെതിരെ എംഎസ്എഫ് രംഗത്തെത്തി. മുസ്ലീം ലീഗ് വിദ്യാഭ്യസ വകുപ്പ് ഭരിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു ചോദ്യം എങ്ങനെ ഉള്‍പ്പെടുത്തിയെന്നാണ് എംഎസ്എഫുകാരുടെ ചോദ്യം. വിഷയം പരിശോധിക്കുമെന്ന് ഡിഡി അറിയിച്ചു.

 Veer Savarkar
കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍; അപകടസമയത്ത് ബഷീര്‍ ധരിച്ച വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു; പത്താം സാക്ഷിയുടെ മൊഴി
 Veer Savarkar
പാലക്കാട് 30 ലക്ഷവുമായി യുവാവ് പിടിയില്‍; പണം ബിജെപി നേതാവിന്റെതെന്ന് മൊഴി
 Veer Savarkar
അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

MSF files complaint over question praising Savarkar in Freedom Quiz prepared by Education Department

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com