Kerala

ആചാരങ്ങള്‍ മാനിക്കപ്പെടണം, അക്രമം ഒഴിവാക്കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ആചാരങ്ങള്‍ മാനിക്കപ്പെടണം, അക്രമം ഒഴിവാക്കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരുമാനമാകും വരെ കാത്തിരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആര്‍ട്ട് ഒഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. 

ഒത്തൊരുമക്കും പേര് കേട്ട കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണെന്ന് രവിശങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏവരും സമചിത്തതയോടെ, ശാന്തരായിരിക്കണമെന്നും അക്രമമാര്‍ഗ്ഗത്തില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ശബരിമലയെ സംബന്ധിച്ചുള്ള പുനഃ പരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരുമാനമാകുന്നത് വരെ നമുക്ക് കാത്തിരിക്കാം. അത് വരെ സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉളവാക്കുന്ന യാതൊരു വിധത്തിലുമുള്ള അരാജകത്വ സ്ഥിതിവിശേഷവും ഉണ്ടാവാന്‍ പാടില്ലായിരുന്നു. സ്ത്രീ ശാക്തീകരണത്തിന് എന്നും മുന്‍പന്തിയില്‍ നിന്നിട്ടുള്ള കേരളത്തില്‍, ക്ഷേത്ര ആചാര അനുഷ്ഠാനങ്ങള്‍ മാനിക്കപ്പെടേണ്ടതും വിശ്വാസികളുടെ വികാരം പരിഗണിക്കപ്പെടേണ്ടതുമാണ്'- രവിശങ്കര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം