Kerala

ആഢംബരവിവാഹം; ഗീതാ ഗോപി എംഎല്‍എക്ക് പാര്‍ട്ടിയുടെ താക്കീത്

ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്‌സിക്യൂട്ടിവ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മകളുടെ വിവാഹം ആഡംബരപൂര്‍വം നടത്തിയെന്നാരോപിച്ച് ഗീതാ ഗോപി എംഎല്‍എയെ സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് താക്കീത് ചെയ്തു. ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്‌സിക്യൂട്ടിവ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. 

വിവാഹ ദിനത്തില്‍ ധാരാളം സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന എംഎല്‍എയുടെ മകളുടെ ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. അതേസമയം തന്റെ മകളുടേത് ആഢംബര വിവാഹമല്ലെന്നും വെറും 75 പവന്‍ സ്വര്‍ണ്ണമേ പെണ്‍കുട്ടി ധരിച്ചിരുന്നുള്ളൂവെന്നാണ് എംഎല്‍എ സംഭവത്തോട് പ്രതികരിച്ചത്.

എന്നാല്‍ പാര്‍ട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. വിവാഹത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT