Kerala

ആദിവാസി യുവതി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു 

പ്രസവ മുറിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കോവിഡ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: ആദിവാസി യുവതി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞോം കല്ലറ ആദിവാസി കോളനിയിലെ 20കാരിയാണ് ശുചിമുറിയില്‍ പ്രസവിച്ചത്. 

പ്രസവ മുറിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കോവിഡ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടയില്‍ ശുചിമുറിയിലേക്ക് പോയപ്പോള്‍ അവിടെ വെച്ച് പ്രസവിക്കുകയായിരുന്നു. വയനാട് ജില്ലാ ആശുപത്രിയുടെ സാറ്റ്‌ലൈറ്റ് കേന്ദ്രമായ മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ആശുപത്രിയിലാണ് സംഭവം. 

യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ നഴ്‌സുമാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പ്രസവ മുറിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്