Kerala

ആന വണ്ടി പ്രേമികള്‍ സഹായിക്കേണ്ടത് ഇങ്ങനെ...; കെഎസ്ആര്‍ടിസിയില്‍ ജീവിത യാത്രയ്ക്ക് തുടക്കംകുറിച്ച് വധുവരന്മാര്‍

കൊല്ലങ്കോട് മാങ്ങോട് ബൈജു-സുസ്മിത ദമ്പതികളാണ് കല്യാണ ദിവസം കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  വിവാഹത്തിന് ആഢംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലത്ത് വ്യത്യസ്തമായി വധുവരന്മാര്‍.നെറ്റിപ്പട്ടവും പനനൊങ്കും കെട്ടിയലങ്കരിച്ച ചിറ്റൂര്‍ ഡിപ്പോയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസാണ് ജീവിതയാത്രയ്ക്കായി നവദമ്പതികള്‍ തെരഞ്ഞെടുത്തത്. കൊല്ലങ്കോട് മാങ്ങോട് ബൈജു-സുസ്മിത ദമ്പതികളാണ് കല്യാണ ദിവസം കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്.

ഇന്നലെ രാവിലെ തത്തമംഗലം മാങ്ങോട്ടുനിന്ന് ആരംഭിച്ച യാത്ര പോത്തംപാടത്തെ കമ്യൂണിറ്റി ഹാളിനു മുന്നിലേക്ക് ആയിരുന്നു. സ്ഥലപ്പേരുകള്‍ക്കു പകരം വിവാഹം, മാങ്ങോട്, ബൈജു, സുസ്മിത എന്നിങ്ങനെ എഴുത്തുകളാണ് ബസില്‍ പ്രത്യക്ഷപ്പെട്ടത്. മാങ്ങോട്ടെ ബാലന്‍- ലളിത ദമ്പതികളുടെ മകന്‍ ബൈജുവാണ് കൗതുകം പകര്‍ന്ന യാത്ര ഒരുക്കിയത്.

മുതലമട പള്ളത്തു വേലായുധന്‍-സുശീല ദമ്പതികളുടെ മകള്‍ സുസ്മിതയുമായുള്ള തന്റെ വിവാഹത്തിനു ആഢംബര വാഹനങ്ങള്‍ ഒഴിവാക്കാന്‍ ബൈജു തീരുമാനിക്കുകയായിരുന്നു. പകരം കെഎസ്ആര്‍ടിസിയെ ഒരു കൈ സഹായിച്ച് പൊതുമുതല്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അറിയിക്കുക എന്ന സാമൂഹ്യലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെടുമ്പോള്‍ ആദ്യത്തെ ഇരയായ കെഎസ്ആര്‍ടിസിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂടി ഉയര്‍ത്തിക്കാണിക്കുന്നതായിരുന്നു യാത്ര. എറണാകുളത്തെ സ്വകാര്യ കമ്പനി ജോലിക്കാരനായ ബൈജുവിന് വീട്ടുകാരുടെയും വധു സുസ്മിതയുടെയും പിന്തുണയുമുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം