Kerala

ആരാണിതെന്ന് പറയാമോ ? ; ലോക്ക്ഡൗണില്‍ വേറിട്ട ലുക്കുമായി എംഎല്‍എ

ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്നതോടെ പലരുടെയും രൂപഭാവങ്ങളിലും മാറ്റം പ്രകടമാണ്

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട : ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഒന്നരമാസത്തിലേറെയായി ഇന്ത്യാക്കാര്‍ വീടുകളില്‍ കഴിയുകയാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടം തിങ്കളാഴ്ച തുടങ്ങി. പ്രായമേറിയവരും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്നതോടെ പലരുടെയും രൂപഭാവങ്ങളിലും മാറ്റം പ്രകടമാണ്.  ചിലര്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയപ്പോള്‍, ചിലര്‍ മൊട്ടയടിച്ചു ക്ലീന്‍ ഷേവ് ചെയ്തും പുതിയ ലുക്ക് കണ്ടെത്തുകയാണ്. ഇത്തരത്തില്‍ ലുക്ക് മാറ്റിയ ഒരു മുന്‍മന്ത്രിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മുന്‍ ഗതാഗത, ജലസേചന വകുപ്പ് മന്ത്രിയും ജനതാദള്‍ എസ് നേതാവുമായ മാത്യു ടി തോമസാണ് ലോക്ക്ഡൗണ്‍ ലുക്കില്‍ രംഗത്തെത്തിയത്. ക്ലീന്‍ഷേവ് ചെയ്ത് മലയാളികള്‍ ഇതുവരെ കാണാത്ത ലുക്കിലാണ് മാത്യു ടി തോമസ്. സിപിഎം മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ് ആണ് എംഎല്‍എയുടെ വേറിട്ട ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT