Kerala

ആരാണ് ആ ഭാഗ്യശാലി?; പൂജ ബമ്പര്‍ ലോട്ടറിയുടെ അഞ്ചുകോടി സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്

ഇന്നലെ നറുക്കെടുത്ത പൂജ ബമ്പര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 5 കോടി രൂപ കോട്ടയത്തു വിറ്റ ആര്‍ഐ 332952 നമ്പര്‍ ടിക്കറ്റിന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്നലെ നറുക്കെടുത്ത പൂജ ബമ്പര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 5 കോടി രൂപ കോട്ടയത്തു വിറ്റ ആര്‍ഐ 332952 നമ്പര്‍ ടിക്കറ്റിന്. സമ്മാനം ആര്‍ക്കെന്ന് അറിവായിട്ടില്ല.

ശിവശക്തി ഹോള്‍സെയില്‍ ലോട്ടറി ഏജന്‍സി എസ് അംസുപാണ്ഡ്യന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കതിരേശന്‍ ഏജന്‍സിയില്‍ നിന്നു വിറ്റ 332952-ാം നമ്പര്‍ ലോട്ടറിക്കാണ് ഒന്നാംസ്ഥാനം. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുള്ള മെഡിക്കല്‍ ഷോപ്പിന്റെ അടുത്തുവച്ച് ഒരാള്‍ക്ക് കുറെയധികം ലോട്ടറികള്‍ നല്‍കിയിരുന്നു. ഇതില്‍ ഒന്നാണ് സമ്മാനം നേടിയതെന്ന് കരുതുന്നതായി അംസുപാണ്ഡ്യന്‍ പറയുന്നു. അംസുപാണ്ഡ്യന്‍ വിറ്റ 2 ലോട്ടറികള്‍ക്ക് മുന്‍പ് 5 ലക്ഷം വീതം  സമ്മാനം ലഭിച്ചിട്ടുണ്ട്.

പൂജ ബമ്പര്‍ ലോട്ടറി  വില്‍പനയില്‍ നിന്ന് ഒറ്റയടിക്ക് 25 കോടി രൂപ ലാഭമാണ് സര്‍ക്കാര്‍ നേടിയത്. ആകെ 35 ലക്ഷം ലോട്ടറി ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 34.22 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനായി. 12 കോടി ഒന്നാം സമ്മാനമായി നല്‍കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ ടിക്കറ്റുകള്‍ മന്ത്രി തോമസ് ഐസക് വിപണിയിലിറക്കി. 300 രൂപയാണു ടിക്കറ്റു വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT