Kerala

ആരു പിന്തുണച്ചാലും സ്വീകരിക്കും; കീഴാറ്റൂരിലേത് ആറന്മുള മോഡല്‍ സമരമെന്ന് വയല്‍ക്കിളികള്‍

ആരും പിന്തുണച്ചാലും സ്വീകരിക്കും; കീഴാറ്റൂരിലേത് ആറന്മുള മോഡല്‍ സമരമെന്ന് വയല്‍ക്കിളികള്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിന് ആരുടെയും പിന്തുണ സ്വീകരിക്കുമെന്ന് വയല്‍ക്കിളികള്‍. ആര്‍എസ്എസോ എസ്ഡിപിഐയോ അങ്ങനെ ആരു പിന്തുണച്ചാലും സ്വീകരിക്കുമെന്ന് വയല്‍ക്കിളി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആറന്മുള സമരത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കീഴാറ്റൂര്‍ സമരം മുന്നോട്ടുപോവുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

കീഴാറ്റൂര്‍ സമരത്തിനു പിന്നില്‍ ആര്‍എസ്എസും എസ്ഡിപിഐയുമാണെന്ന് സിപിഎം ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി നിലപാടു വ്യക്തമാക്കിയത്. എന്തു വന്നാലും സമരത്തില്‍ നിന്നു പിന്‍മാറില്ല. ആറന്മുള സമരത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കീഴാറ്റൂര്‍ സമരം മുന്നോട്ടുകൊണ്ടുപോവുന്നത്. ആര്‍എസ്എസോ എസ്ഡിപിഐയോ ആരും പിന്തുണയുമായി വന്നാലും സ്വീകരിക്കും. അല്ലാതെ നിലനില്‍ക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം നടത്തിയവരെ കണ്ടെത്തണമെന്ന് വയല്‍ക്കിളികള്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം