Kerala

ആര്‍എസ്എസ് പരിപാടിയില്‍ ലോക്കല്‍ സെക്രട്ടറി സംബന്ധിച്ചത് സിപിഎം അറിയാതെയെന്ന് ഏരിയ സെക്രട്ടറി ; പങ്കെടുത്തത് സമാധാന ശ്രമങ്ങളുടെ ഭാഗമായെന്ന് കെ കെ പ്രേമന്‍

സേവാഭാരതിയുടെ പാനൂര്‍ ഓഫീസ് ഉദ്ഘാടനത്തിലാണ് സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറിയായ കെ കെ പ്രേമന്‍ പങ്കെടുത്തത്. 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : ആര്‍.എസ്.എസിന്റെ പരിപാടിയില്‍ സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി പങ്കെടുത്തത് പാര്‍ട്ടി അറിയാതെയെന്ന് ഏരിയാസെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള. ഇക്കാര്യത്തില്‍ ലോക്കല്‍ സെക്രട്ടറി കെ കെ പ്രേമനോട് പാര്‍ട്ടി വിശദീകരണം തേടുമെന്നും ഏരിയാ സെക്രട്ടറി അറിയിച്ചു. ആര്‍എസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫീസ് ഉദ്ഘാടനത്തിലാണ് സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറിയായ കെ കെ പ്രേമന്‍ പങ്കെടുത്തത്. 

ജില്ലയില്‍ സിപിഎംൃബിജെപി-ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ സിപിഎം നേതാവ് ആര്‍എസ്എസുമായി വേദി പങ്കിട്ടത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പലരും ഇപ്പോഴും സാധാരണ നിലയിലേക്ക് എത്തിയിട്ടുപോലുമില്ലാത്ത സാഹചര്യത്തില്‍ ലോക്കല്‍ സെക്രട്ടറിയുടെ നടപടി അംഗീകരിക്കാനാവാത്തതാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലപാട്. ഇതിനിടെയാണ് വിഷയത്തില്‍ പ്രേമനോട് വിശദീകരണം തേടുമെന്ന് ഏരിയ സെക്രട്ടറി വിശദീകരിച്ചത്. 

അതേസമയം ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ, വിശദീകണവുമായി ലോക്കല്‍ സെക്രട്ടറി പ്രേമന്‍ രംഗത്തെത്തി. സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് പ്രേമന്‍ നല്‍കുന്ന വിശദീകരണം. 2013 ല്‍ പാനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍, യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ത്തിരുന്നു. ആ സംഭവത്തില്‍ അന്ന് പഞ്ചായത്ത് മെമ്പറും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ പ്രേമനെ സിപിഎം ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT