ഹോട്ടല്‍ സിസി ടിവി ദൃശ്യം 
Kerala

'ആറു ദിവസം മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി'; സനു മോഹന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്, കര്‍ണാടകയില്‍ വ്യാപക തെരച്ചില്‍

മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് സനുമോഹന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് സനുമോഹന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍നിന്നുള്ളതും ലോഡ്ജിന്റെ പരിസരപ്രദേശത്ത് കൂടി നടന്നുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. പൊലീസ് സംഘം കര്‍ണാടകയില്‍ വ്യാപക പരിശോധന തുടരുകയാണ്. 

കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍ മുറിയെടുത്ത സനുമോഹന്‍ ലോഡ്ജിലെ ലോബിയില്‍ ഇരിക്കുന്നതിന്റെയും ലോഡ്ജ് കെട്ടിടത്തിന് സമീപത്തുകൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ ലോഡ്ജില്‍നിന്ന് മുങ്ങിയ ഇയാള്‍ക്കായി മംഗളൂരു, കൊല്ലൂര്‍ മൂകാംബിക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. കൊച്ചിയില്‍നിന്നുള്ള പൊലീസ് സംഘത്തിനൊപ്പം കര്‍ണാടക പൊലീസും സഹായത്തിനുണ്ട്. 

കര്‍ണാടകയിലെ വിമാനത്താവളങ്ങളിലും പൊലീസ് പ്രത്യേകനിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം വിമാനത്താവളത്തിലേക്ക് പോകാന്‍ സനുമോഹന്‍ ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയത്. 

ഏപ്രില്‍ 10 മുതല്‍ 16ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാകക്കി. മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു. 

ഏപ്രില്‍ 16ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തില്‍ പോകാന്‍ സനു മോഹന്‍ ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടല്‍ മാനേജര്‍ ടാക്‌സി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരികെവന്നില്ല. ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല. 

സനു ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് പൊലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയതെന്ന് മനസിലായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി, വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപ വര്‍ധന

നല്ല ഉറക്കം കിട്ടാൻ ഈ ചായകൾ കുടിക്കാം

വാട്‌സ്ആപ്പില്‍ ഇനി ഫോണ്‍ നമ്പറുകള്‍ വേണ്ട, പകരം യൂസര്‍ നെയിമും യുണിക്ക് ഐഡിയും, ഫീച്ചര്‍ ഉടന്‍

'തെറ്റായ ഒരാശയത്തെ സാധൂകരിക്കാൻ ഹൈ മേക്കിങ് ശൈലി ഉപയോ​ഗിച്ചാൽ'; 'ധുരന്ധർ 2' വിനെ വിമർശിച്ച് സംവിധായകൻ ദേവദ​ത്ത് ഷാജി

കമ്മിന്‍സ്, ഹെയ്‌സല്‍വുഡ്... ഇപ്പോള്‍ സ്റ്റാര്‍ക്കും; ഓസീസ് 'സൂപ്പര്‍ പേസ് ത്രയം' ഐപിഎല്‍ കളിക്കില്ല?

SCROLL FOR NEXT