ദുല്‍ഖറിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്ത കസ്റ്റംസ്; നടപടി ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്.
Dulquer Salmaan
ദുൽഖർ സൽമാൻ ( Dulquer Salmaan )ഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ നാല് ആഡംബര കാറുകള്‍ കസ്റ്റംസ് ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. കള്ളക്കടത്ത് സംഘം ഭൂട്ടാന്‍ അതിര്‍ത്തി വഴി കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ ദുല്‍ഖറിന് വിറ്റതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഭൂട്ടാനില്‍നിന്ന് നിയമവിരുദ്ധമായി നികുതിയടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തുന്ന ആഡംബര വാഹനങ്ങള്‍ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം കേരളം ഉള്‍പ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പക്കല്‍നിന്ന് കസ്റ്റംസ് കാറുകള്‍ പിടിച്ചെടുത്തു. ദുല്‍ഖറിന്റെ പക്കല്‍നിന്ന് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂസര്‍, നിസ്സാന്‍ പട്രോള്‍ തുടങ്ങിയ വാഹനങ്ങളാണ് അന്ന് പിടിച്ചെടുത്തത്.

എന്നാല്‍ താന്‍ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ നിയമപരമായാണ് കാറുകള്‍ വാങ്ങിച്ചിരിക്കുന്നതെന്ന് കാട്ടി ദുല്‍ഖര്‍ കോടതിയെ സമീപിക്കുകയും ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തില്‍ കാറുകള്‍ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. അനുമതിയില്ലാതെ കാറുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും അന്വേഷക സംഘം ആവശ്യപ്പെടുമ്പോള്‍ കാറുകള്‍ ഹാജരാക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം.

Dulquer Salmaan
വിജയ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ശ്രമം; എന്‍ ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
Dulquer Salmaan
പൊലിസുകാരെ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചു; ജയിലില്‍ കഴിയുന്ന വികെ നിഷാദ് ഡിവൈഎഫ്‌ഐയുടെ പുതിയ ഭാരവാഹി
Dulquer Salmaan
എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് പറയുന്നത്; ശബരിമലയില്‍ സര്‍ക്കാരിന് റോളില്ലെന്ന് മുരളീധരന്‍
Summary

Customs questioned actor Dulquer Salmaan in the Bhutan car smuggling case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com