പൊലിസുകാരെ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചു; ജയിലില്‍ കഴിയുന്ന വികെ നിഷാദ് ഡിവൈഎഫ്‌ഐയുടെ പുതിയ ഭാരവാഹി

തലശേരിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോഴാണ് ജയിലില്‍ കഴിയുന്ന നിഷാദിനെ വൈസ് പ്രസിഡന്റാക്കിയത്
VK NISHAD
VK NISHAD
Edited By:
Updated on
1 min read

കണ്ണൂര്‍: പൊലീസുകാരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട വികെ നിഷാദിനെ ജില്ലാ വൈസ് പ്രസിഡന്റാക്കി ഡിവൈഎഫ്‌ഐ. തലശേരിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോഴാണ് ജയിലില്‍ കഴിയുന്ന നിഷാദിനെ വൈസ് പ്രസിഡന്റാക്കിയത്. ഇതേ കേസില്‍ ജയിലിലായ ടിസിവി നന്ദകുമാറിനെ നേരത്തെ ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷററായും തെരഞ്ഞെടുത്തിരുന്നു. 20 വര്‍ഷത്തേക്കാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്.

VK NISHAD
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന ഇല്ല; ഫസ്റ്റ് ചോയ്‌സ് സ്വന്തം സംസ്ഥാനമാകണം; നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 30ന്; മാനദണ്ഡങ്ങള്‍ പുതുക്കി

തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലേക്ക് നിഷാദ് മത്സരിച്ചു ജയിച്ചെങ്കിലും ജയിലിലായതിനാല്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കാനായില്ല. സ്ഥാനാര്‍ഥി ജയിലിലായതോടെ നിഷാദിന്റെ ചിത്രവുമായിട്ടായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രചാരണം. ഇതിനിടെ നിരവധി തവണ നിഷാദിന് പരോള്‍ നല്‍കിയതും വിവാദമായിരുന്നു.

നന്ദകുമാറിനെ ബ്ലോക്ക് ട്രഷററാക്കിയതിനെതിരെ വിമര്‍ശം ഉയര്‍ന്നപ്പോള്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. 'രാഷ്ട്രീയപ്രേരിതമായി ചുമത്തപ്പെട്ട കേസില്‍ വിചാരണക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്‌ഐ നേതാക്കളായ വി.കെ. നിഷാദും ടി.സി.വി. നന്ദകുമാറും ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. വിചാരണക്കോടതിയുടെ വിധിക്കെതിരായി നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സമരങ്ങളുള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചുമത്തപ്പെടുന്ന കള്ളക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവരെയും ശിക്ഷിക്കപ്പെടുന്നവരെയും സംഘടനയില്‍നിന്നു മാറ്റി നിര്‍ത്തുന്ന സമീപനം ഒരു ഘട്ടത്തിലും ഡിവൈഎഫ്‌ഐ സ്വീകരിക്കാറില്ല' എന്നായിരുന്നു വിശദീകരണം.

VK NISHAD
എന്‍ ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍; നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം
VK NISHAD
എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് പറയുന്നത്; ശബരിമലയില്‍ സര്‍ക്കാരിന് റോളില്ലെന്ന് മുരളീധരന്‍
VK NISHAD
കൊടി സുനിയുടെ ജയിലിലെ അനധികൃത ഫോൺ വിളിയിൽ അന്വേഷണം; പണിഷ്മെന്റ് സെല്ലിലേക്ക് മാറ്റി
Summary

DYFI Appoints Convict in Police Bomb Attack Case as District Vice President

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com