Kerala

ആറുമാസത്തിനുള്ളില്‍ മുസ്ലീം മതം സ്വീകരിക്കണമെന്ന് കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത്

കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത് - ആറ് മാസത്തിനുള്ളില്‍ മുസ്ലീം മതം സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം- കോഴിക്കോട് സിറ്റി പൊലീസിന് കത്ത് കൈമാറിയെന്നും രാമനുണ്ണി 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എഴുത്തുകാരന്‍ കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. ആറുമാസത്തിനുള്ളില്‍ മുസ്ലീം മതം സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമം പത്രത്തില്‍ ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി എന്ന പേരില്‍ ലേഖനം എഴുതിയിരുന്നു.അതിനെ തുടര്‍ന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. ലേഖനത്തില്‍ ചരിത്രപരമായി ഹിന്ദുക്കള്‍ മുസ്ലീമിന്റെയും മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെയും ശത്രുക്കളല്ലെന്നും അതിന് ചരിത്രപരമായും അല്ലാതെയും അടിസ്ഥാനമില്ലെന്നും, പരസ്പരം ശത്രുക്കളാക്കിയത് ബ്രിട്ടീഷുകാരാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും ലേഖനത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വന്നത്.തന്റെ എഴുത്തുജീവിതത്തില്‍ ഇത്രയധികം പ്രതികരണം ലഭിച്ചത് ഈ ലേഖനത്തിനാണെന്നും രാമനുണ്ണി പറയുന്നു. ഈ ലേഖനം മുസ്ലീങ്ങളെ വഴി തെറ്റിക്കുകയാണെന്നും രണ്ട് മതങ്ങളെയും ഒരു നുകത്തില്‍ കെട്ടാന്‍ ആവില്ലെന്നും കത്തില്‍ പറയുന്നു

ഇത്തരം നുണക്കഥകള്‍ എഴുതിപ്രചരിപ്പാല്‍ തൊടുപുഴ ന്യുമാന്‍ കൊളേജ് പ്രൊഫസര്‍ ജോസഫിന്റെ അവസ്ഥയായിരിക്കും രാമനുണ്ണിക്കെന്നും കത്തില്‍ പറയുന്നു. ആറ് മാസത്തിനകം മുസ്ലീം മതം സ്വീകിരച്ചില്ലെങ്കില്‍ ജോസഫിനെ പോലെ താങ്കളുടെ കൈയും കാലും മുറിച്ചുമാറ്റുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. കത്ത് ലഭിച്ചിട്ട് അഞ്ചുദിവസങ്ങളായിട്ടും താന്‍ ഇക്കാര്യം ആരോടും അറിയിച്ചിരുന്നില്ലെന്നും പിന്നീട് സക്കറിയയുടെയും സച്ചിദാനന്ദന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയതായും രാമനുണ്ണി സമകാലിക മലയാളത്തോട് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും