'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

വനിതാ ടി20 ബൗളിങ് റാങ്കിങിൽ ഒന്നാം റാങ്ക് നിലനിർത്തി
Shree Charani
Shree Charani x
Updated on
1 min read

ദുബൈ: 8ാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ റെക്കോർഡിട്ട ഇന്ത്യൻ വനിതാ താരങ്ങൾക്ക് ടി20 റാങ്കിങിൽ വൻ മുന്നേറ്റവും. ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് നേരത്തെ തന്നെ നിൽക്കുന്ന ശ്രീ ചരണി തന്റെ സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കി. ഏഷ്യാ കപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഓപ്പണർ ഷെഫാലി വർമ ആറാം റാങ്കിലേക്ക് ഉയർന്നു. ബൗളിങ് ഓൾ റൗണ്ടറായ ദീപ്തി ശർമയും റാങ്കിങിൽ കുതിച്ചുയർന്നു. താരം ബൗളർമാരിൽ രണ്ടാം റാങ്കിൽ.

ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരായ ഫൈനലിൽ 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ശ്രീ ചരണി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു. ഇടങ്കയ്യൻ സ്പിന്നറായ ചരണി കരിയറിലെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റുകൾ സ്വന്തമാക്കിയാണ് ഒന്നാം റാങ്ക് നിലനർത്തിയത്. താരത്തിന്റെ റേറ്റിങ് പോയിന്റ് 804ൽ എത്തി.

ഇതോടെ മറ്റൊരു ചരിത്ര നേട്ടവും താരം സ്വന്തമാക്കി. ഐസിസി വനിതാ ടി20 റാങ്കിങിൽ ആദ്യമായി ഒരു ഇന്ത്യൻ താരം 800 റേറ്റിങ് പോയിന്റുകൾ കടക്കുന്നത് ഇതാദ്യമാണ്. ഐസിസിയുടെ ടി20 റാങ്കിങിൽ ബാറ്റിങിലോ ബൗളിങിലോ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന റേറ്റിങ് പോയിന്റുകളാണിത്. വനിതാ ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്റുകൾ റാങ്കിങിൽ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമായും ചരണി മാറി. 2018ൽ ഓസ്ട്രേലിയയുടെ മേ​ഗൻ ഷൂട്ട് 806 റേറ്റിങ് പോയിന്റുകൾ താണ്ടി റെക്കോർഡ് ഇട്ടിരുന്നു. നിലവിൽ ഈ റെക്കോർഡ് മറികടക്കാൻ ചരണിക്ക് 2 പോയിന്റുകൾ മതി.

Shree Charani
ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!

ഏഷ്യാ കപ്പിൽ ആകെ 236 റൺസ് നേടിയാണ് ഷെഫാലി വർമ താരമായത്. താരം ഏഴാം റാങ്കിൽ നിന്നു ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ആറിലേക്ക് ഉയർന്നത്. സെമിയിൽ 64 റൺസും ഫൈനലിൽ 68 റൺസും താരം അടിച്ചെടുത്തു. ഷെഫാലിക്ക് 741 റേറ്റിങ് പോയിന്റുകളുണ്ട്. 2021നു ശേഷമുള്ള താരത്തിന്റെ ഉയർന്ന റേറ്റിങ് പോയിന്റുകൾ കൂടിയാണിത്. പാർട്ട് ടൈം സ്പിന്നർ കൂടിയായ ഷെഫാലി ഓൾ റൗണ്ടർ റാങ്കിങിലും നില മെച്ചപ്പെടുത്തി. താരം 5 സ്ഥാനങ്ങൾ ഉയർന്ന് 15ാം റാങ്കിലെത്തി.

ഏഷ്യാ കപ്പിൽ ആകെ 14 വിക്കറ്റുകൾ വീഴ്ത്തിയ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയ ദീപ്തി ശർമയും മികച്ച മുന്നേറ്റമാണ് റാങ്കിങിൽ നടത്തിയത്. താരം 4 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബൗളർമാരിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു.

Shree Charani
പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്
Shree Charani
'മുഖ്യ സെലക്ടർ'... അ​ഗാർക്കർ തുടരുമോ? 48 മണിക്കൂറിനുള്ളിൽ തീരുമാനം
Summary

Shree Charani: Indian players have made big gains in the latest ICC Women’s T20I Player Rankings after India won a record eighth Women’s Asia Cup title

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com