Kerala

ആലപ്പുഴയില്‍ ട്രെയിനിടിച്ച് മൂന്ന് പേര്‍ മരിച്ചു; മരിച്ചത് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍

ഇതില്‍ രണ്ട് പേര്‍ അരൂര്‍ സ്വദേശികളും മറ്റൊരാള്‍ എറണാകുളം സ്വദേശിയുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അരൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് മരിച്ചത്. ഇതില്‍ രണ്ട് പേര്‍ അരൂര്‍ സ്വദേശികളും മറ്റൊരാള്‍ എറണാകുളം സ്വദേശിയുമാണ്. 

ജിതിന്‍ വര്‍ഗീസ്, ലിബിന്‍ ജോസ്, നീലന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്നരയോടെയായിരുന്നു അപകടമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. 

റെയില്‍വേ ട്രാക്കിന് സമീപമുള്ള വീട്ടിലായിരുന്നു ചടങ്ങ്. വിവാഹ സത്കാരത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. ഇവര്‍ ട്രാക്കില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് അപകടം ഉണ്ടായതെന്നാണ് സൂചന.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി