Kerala

ആലപ്പുഴയിൽ നാടോടി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; നാല് വയസുള്ള കുട്ടിക്ക് തലയ്ക്കടിയേറ്റു; അന്വേഷണം

രാജസ്ഥാൻ സ്വദേശിയായ സ്ത്രീയും ഇവരുടെ നാല് വയസുള്ള കുട്ടിയുമാണ് ഇന്നലെ രാത്രി രണ്ട് മണിക്ക് അതിക്രമത്തിന് ഇരയായത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നഗര മധ്യത്തിൽ നാടോടി സ്ത്രീക്ക് നേരെ പീഡന ശ്രമം. ഇവരുടെ നാല് വയസുള്ള കുട്ടിയും അക്രമത്തിന് ഇരയായി. നഗരത്തിൽ വഴിയോരക്കച്ചവടത്തിന് എത്തിയ രാജസ്ഥാൻ സ്വദേശിയായ സ്ത്രീയും ഇവരുടെ നാല് വയസുള്ള കുട്ടിയുമാണ് ഇന്നലെ രാത്രി രണ്ട് മണിക്ക് അതിക്രമത്തിന് ഇരയായത്.

അതിക്രമത്തെക്കുറിച്ച് സ്ത്രീ നാട്ടുകാരോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കൊടുങ്ങല്ലൂർ സ്വദേശിയായ വിനോദാണ് ആക്രമിച്ചതെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. രാത്രി കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ വിനോദ് കടന്നുപിടിക്കുകയായിരുന്നു. ഒപ്പം കിടന്ന കുട്ടി കരഞ്ഞ് നിലവിളിച്ചതോടെ ഇയാള്‍ കുട്ടിയെയും ആക്രമിച്ചു.  ഭാരമുള്ള വസ്തു കൊണ്ട് കുട്ടിയുടെ തലയ്ക്ക് പിന്നിൽ അടിക്കുകയായിരുന്നു.

പൊലീസും ചൈല്‍‍ഡ് ലൈന്‍ പ്രവർത്തകരുമെത്തി ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഒളിവിൽ പോയ വിനോദിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി