Kerala

ആലുവ സബ്ജയിലില്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായി എത്താന്‍ തുടങ്ങിയതോടെ നടിയെ അക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമാകും ഇനിമുതല്‍ ദിലീപിനെ കാണാന്‍ അനുമതിയുണ്ടാവുക.

ഇന്ന് എട്ടുപേരോളം സന്ദര്‍ശനാനുമതി ചോദിച്ചെങ്കിലും നല്‍കാന്‍ പോലീസ് തയാറായില്ല. ഓണ ദിവസം മുതലാണ് സിനിമാ പ്രവര്‍ത്തകര്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്താന്‍ തുടങ്ങിയത്. പിന്നീട്, പ്രമുഖ നടന്‍മാരുള്‍പ്പടെ ദിലീപിന്റെ സന്ദര്‍ശകരുടെ എണ്ണം കൂടിക്കൊണ്ടിരിന്നു.

കൂടുതല്‍ സന്ദര്‍ശകരെത്തുന്നത് കേസിനെ ബാധിക്കുമെന്നതാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം