Kerala

ആളൂരിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ല; ആരും സമീപിച്ചിട്ടില്ല; ജോളിയുടെ സഹോദരന്‍

ജോളിക്ക് വേണ്ടി ഹാജരാകാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്ന അഭിഭാഷകനായ ബിഎ ആളൂരിന്റെ വാദങ്ങള്‍ തള്ളി ജോളിയുടെ സഹോദരന്‍ നോബി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജോളിക്ക് വേണ്ടി ഹാജരാകാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്ന അഭിഭാഷകനായ ബിഎ ആളൂരിന്റെ വാദങ്ങള്‍ തള്ളി ജോളിയുടെ സഹോദരന്‍ നോബി. ജോളിക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് അടുത്ത ബന്ധുക്കളുടെ ആവശ്യപ്രകാരമാണെന്ന് ആളൂര്‍ പറഞ്ഞിരുന്നു. 

ജോളിക്കായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആളൂരിനെ സമീപിച്ചിട്ടില്ലെന്ന് നോബി വ്യക്തമാക്കി. താനും പിതാവും ആളൂരിനെ ബന്ധപ്പെട്ടിട്ടില്ല. മറ്റ് സഹോദരങ്ങളും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നോബി പറഞ്ഞു. 

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളിക്ക് വേണ്ടി ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ആളൂര്‍ കേസിന്റെ വക്കാലത്തില്‍ ഒപ്പിടുകയും ചെയ്തിരുന്നു. 

വക്കാലത്ത് എറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ആളൂര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് സംസാരിച്ചിരുന്നുവെന്നും ആളൂര്‍ പറഞ്ഞിരുന്നു. 

ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മാത്രമല്ല അന്വേഷണം ഗൗരവമായാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ബന്ധുക്കള്‍ തന്നോട് പറഞ്ഞത്. പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്നും ആളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി