Kerala

ആവേശം അണപൊട്ടി...; രാഹുലിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് പ്രവര്‍ത്തകന്‍, ഹൃദ്യം (വീഡിയോ)

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ നേരിട്ടുകാണുന്നതിനുളള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം തുടരുകയാണ്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ നേരിട്ടുകാണുന്നതിനുളള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും സന്ദര്‍ശനം നടത്തി ദുരിതം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് വയനാട്ടിലെ എംപി കൂടിയായ
രാഹുല്‍ ഗാന്ധി. ഇതിനിടെ ഒരു പ്രവര്‍ത്തകന്‍ രാഹുലിനെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

കാറിലിരുന്ന് പ്രവര്‍ത്തകര്‍ക്ക് കൈ കൊടുക്കവെയാണ് അപ്രതീക്ഷിതമായി ഒരാള്‍ രാഹുലിന്റെ കവിളില്‍ ചുംബിച്ചത്. ഒരു ഭാവവൃത്യാസവുമില്ലാതെ ചിരിച്ച് കൊണ്ട് പ്രവര്‍ത്തകരുടെ സ്‌നേഹപ്രകടനത്തെ രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കഴിഞ്ഞദിവസം അപ്രതീക്ഷിതമായി വാഹനം നിര്‍ത്തി വഴിയില്‍ കാത്തുനിന്ന കുട്ടികളുടെ കയ്യില്‍ നിന്ന് പൂക്കള്‍ സ്വീകരിച്ചും രാഹുല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.കുട്ടികളെ ചേര്‍ത്തുനിര്‍ത്തിയും അവര്‍ക്കൊപ്പം ഫോട്ടോയ്്ക്ക് പോസ് ചെയ്തും  കുഞ്ഞുങ്ങളുടെ സ്‌നേഹപ്രകടനത്തില്‍ രാഹുല്‍ പങ്കാളിയായതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ത്രിദിന സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി വയനാട് എത്തിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT