Kerala

ആശംസനല്‍കാന്‍ ഇത്തവണയും കലക്ടര്‍ ബ്രോ മറന്നില്ല; എംപ്ലോയ്മന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി

Author : സമകാലിക മലയാളം ഡെസ്ക്

ദേവികുളം സബ് കലക്ടര്‍ സ്ഥാനത്തുനിന്നും മാറ്റായി ശ്രീറാം വെങ്കിട്ടരാമനു ആശംസയുമായി കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐഎഎസ്. 'പണ്ട് ഈയുള്ളവനും ഇരുന്ന പോസ്റ്റാ എംപ്ലോയ്മന്റ് ഡയറക്ടര്‍. എംപ്ലോയ്മന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം വരും. നൂറുനൂറാശംസകള്‍' എന്നാണ് പ്രശാന്ത് നായര്‍ ഫെയ്‌സ്ബുക്കില്‍ വെങ്കിട്ടരാമനെ സ്ഥലം മാറ്റിയെന്നുള്ള വാര്‍ത്ത പങ്കുവെച്ചു പോസ്റ്റിട്ടത്.

മൂന്നാറിലുള്ള കയ്യേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്ന വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് സബ്കലക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിഎംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറായി നിയമിച്ചത്. വകുപ്പു മേധാവിയായാണ് നിയമനം നല്‍കിയതെന്നു വിശദീകരിക്കുന്ന സര്‍ക്കാര്‍ നടപടി റിസോര്‍ട്ട് മാഫിയയെ സഹായിക്കാനാണെന്നാണ് സോഷ്യല്‍ മീഡിയയിലുള്ള അഭിപ്രായങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ